രാഷ്ട്രീയ അന്ധത കാരണം പ്രതിപക്ഷം കേരളത്തിന്റെ ശത്രുക്കളായി മാറുന്നു: മന്ത്രി പി രാജീവ്

p-rajeev-minister

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ലാഭത്തിൽ ആക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കശുവണ്ടി കമ്പനികൾ ആധുനികവത്ക്കരണം നടത്തണം. ആധുനികവത്ക്കരണം നടപ്പിലാക്കാതെ ലാഭകരമാക്കാൻ ആകില്ലെന്നും. കയർമേഖലയിൽ ഉൽപാദന ക്ഷമത കൂട്ടണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

മത്സരക്ഷമ കൂട്ടി വരുമാനം വർധിപ്പിക്കണം. സ്വകാര്യ വ്യവസായ പാർക്കുകൾ 33 എണ്ണത്തിന് സർക്കാർ അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വന്ദേ ഭാരതിന്റെ ബോർഡും ഡോറും കാണുമ്പോൾ ഇനി മഞ്ചേശ്വരത്തെ ഓർക്കണമെന്നും കാരണം മഞ്ചേശ്വരത്തെ വ്യവസായ പാർക്കിലെ ഒരു കമ്പനിയാണ് അത് നിർമ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read: വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും മികച്ച തുറമുഖമായി മാറും; മന്ത്രി വി എൻ വാസവൻ

കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തെ വിമർശിക്കുന്നവർ ഇക്കാര്യങ്ങൾ മനസ്സിലാക്കണം. മഞ്ചേശ്വര എംഎൽഎയും ഇത് നിഷേധിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു.

വ്യവസായ രംഗത്ത് നല്ല മാർക്കറ്റിംഗ് നടത്തുന്നുണ്ട്. മാർക്കറ്റ് ചെയ്യുന്നത് കേരളത്തെയാണെന്നും ഇത് കേരളത്തിൻറെ പുരോഗതിക്ക് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി നല്ല മാർക്കറ്റിംഗ് തന്ത്രം നടത്തുന്നുണ്ട് എന്ന എപി അനിൽകുമാറിന്റെ വിമർശനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Also Read: സഹകരണ പ്രസ്ഥാനത്തെ ആക്ഷേപിക്കുമ്പോൾ വയനാട്ടിലെ പിതാവിന്റെയും മകന്റേയും മരണം യുഡിഎഫ് ഓർക്കണെമെന്ന് കെ ബാബു എംഎൽഎ

വ്യവസായ രംഗത്തെ വിവിധ കോൺക്ലേവും ഫെയറുകളും സഭയിൽ മന്ത്രി വിവരിച്ചു. കേരളത്തിൻറെ നേട്ടങ്ങളെ പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും നേട്ടങ്ങളെ അവഗണിക്കുകയല്ല വേണ്ടത് മറിച്ച് അധികാരത്തിൽ വന്നാൽ ഇതിനേക്കാൾ നല്ല രീതിയിൽ മുന്നോട്ടുപോകും എന്നല്ലേ പ്രതിപക്ഷം പറയേണ്ടത് എന്നും മന്ത്രി ചോദിച്ചു.

ഈസ് ഓഫ് ഡൂയിങ് ബിസിനസിലെ നേട്ടം നിയമസഭയിൽ വിശദീകരിച്ച മന്ത്രി, ഗ്രേഡിങ്ങിൽ മാറ്റം വന്നതാണ് എന്നും നേട്ടങ്ങൾ അധികം ഉണ്ടായത് കേരളത്തിനാണെന്നും അറിയിച്ചു. അതു കൊണ്ടാണ് കണക്കുകൾ നിരത്തി റാങ്കിങ്ങിൽ കേരളം ഒന്നാമതാണെന്ന് പറഞ്ഞത് ഇതിനെയാണ് പ്രതിപക്ഷം തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.

മാത്യു കുഴൽനാടന് വേണമെങ്കിൽ കേന്ദ്രമന്ത്രിയെ കണ്ടു റാങ്കിംഗ് സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെടാം. കേരളം ഇരുപത്തെട്ടാം സ്ഥാനത്തായപ്പോൾ എന്തുകൊണ്ട് നിങ്ങൾ ഇത് പറഞ്ഞില്ലാ കേരളം ഒന്നാം സ്ഥാനത്ത് എത്തുമ്പോഴാണ് പ്രതിപക്ഷത്തിന് സങ്കടമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം രാഷ്ട്രീയ അന്ധത കാരണം കേരളത്തിന്റെ ശത്രുക്കളായി നിൽക്കുന്നു എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News