പ്രതിപക്ഷം അസംബ്ലിയിൽ കാണിക്കുന്നത് കോപ്രായം; എംവി ഗോവിന്ദൻമാസ്റ്റർ

പ്രതിപക്ഷം സഭയിൽ കാട്ടിക്കൂട്ടുന്നത് കോപ്രായങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്റർ. കണ്ണൂരിൽ എകെജി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഗോവിന്ദൻമാസ്റ്റർ.

സഭ സമ്മേളിക്കാൻ സമ്മതിക്കാതെ നിരന്തരം ബഹളങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായാണ് മാസ്റ്റർ വിമർശിച്ചത്. പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്നങ്ങൾ മറക്കാനാണ് പ്രതിപക്ഷം ഈ കോപ്രായങ്ങൾ കാണിക്കുന്നത്. ജനാധിപത്യ സംവിധാനത്തെ കളിയാക്കുന്ന നിലപാടാണിത്. ഏറ്റവും കൂടുതൽ അടിയന്തിരപ്രമേയങ്ങൾ അനുവദിച്ച സർക്കാരാണ് പിണറായി സർക്കാരെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് കാണാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തുന്നതെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങളെയും ഗോവിന്ദൻമാസ്റ്റർ വിമർശിച്ചു. കേന്ദ്രം അദാനിയേയും അംബാനിയെയും ദത്തെക്കുമ്പോൾ കേരളം പാവപ്പെട്ടവരെ ദത്തെടുക്കുകയാണ്. ന്യൂനപക്ഷങ്ങളെ തങ്ങൾക്കനുകൂലമായി നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും റബർ വിലയുടെ പേരിൽ ബിജെപിയുടെ പിന്നാലെ പോയാൽ ന്യൂനപക്ഷങ്ങൾ ചതിക്കപ്പെടുമെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News