പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മാധ്യമങ്ങള്‍ പ്രത്യേക താത്പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ സഖാവ് കെ പി കുഞ്ഞാലിക്കുട്ടി എട്ടു ഭൂരഹിതര്‍ക്ക് സൗജന്യമായി നല്‍കിയ ഭൂമിയുടെ രേഖകള്‍ കൈമാറിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO:ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

പരസ്പര ബഹുമാനമില്ലാത്ത രാഷ്ട്രീയം കര്‍ണാടകക്കാരനായ കനുഗൊലുവിന്റെ ഉപദേശമാണ്. ഇത് കേരളത്തിന്റെ പാരമ്പര്യമല്ലെന്നും നവകേരള സദസ്സ് തകര്‍ക്കാര്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വന്‍ ജനത്തിരക്കുള്ള പരിപാടിയിലാണ് ആളില്ലാത്ത കസേരകള്‍ കാണിച്ച് തെറ്റായ വാര്‍ത്ത നല്‍കിയതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു.

ഇമ്പിച്ചിബാവ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം പി കുഞ്ഞിമരക്കാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ്, ഇ ജയന്‍, കൂട്ടായി ബഷീര്‍, എം ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

READ ALSO:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… 24 മുതല്‍ ട്രെയിന്‍ നിയന്ത്രണം, 3 ട്രെയിന്‍ പൂര്‍ണമായും ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News