മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മെമ്മോറാണ്ടത്തെയും തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ്

V D satheeshan

വയനാട് ദുരന്തത്തില്‍ മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മെമ്മോറാണ്ടത്തെയും തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് വിഡി.സതീശന്‍. ചില പൂഴുക്കുത്തുക്കള്‍ അക്കാലത്തും ഉണ്ടെന്നും അതു മനസിലാക്കണമെന്നും സതീശന്‍ പറഞ്ഞു. മാധ്യമങ്ങള്‍ എന്ത് തെറ്റാണ് പറഞ്ഞതെന്നും സതീശന്‍ ചോദിച്ചു. കേന്ദ്രം പാക്കേജ് അനുവദിക്കാത്തതിലും മറുപടി ഉരുണ്ടുകളിയായിരുന്നു.

Also Read: ബിജെപിക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന പലരും മാധ്യമപ്രവർത്തകർക്കിടയിലുണ്ട് മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തില്‍ മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയെ ന്യായീകരിച്ച് നിര്‍ത്താനാണ് പ്രതിപക്ഷനേതാവ് വിഡി.സതീശന്റെ ശ്രമിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുതല്‍ നല്‍കിയ മെമ്മോറാണ്ടങ്ങളില്‍ എന്തെങ്കിലും കേന്ദ്രം നല്‍കിട്ടുണ്ടോയെന്നാണ് വിഡി.സതീശന്‍ ചോദിക്കുന്നത്. അതായത് മെമ്മോറാണ്ടത്തിലെ പിശക് കാരണമാണ് കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കാത്തതെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അതേവാദം തന്നെ ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News