‘ആർഎസ്എസ് നിലപാടിനോടുള്ള കീഴടങ്ങലാണ് യുഡിഎഫ് സ്വീകരിക്കുന്നത്’; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

pinarayi vijayan

ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാർ ഇടപെടലിൽ യുഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എംജി സർവകലാശാല സെനറ്റിൽ 19 സംഘപരിവാർ അനുകൂലികളെ ഉൾപ്പെടുത്തിയതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഇത് എതിർക്കാൻ യുഡിഎഫ് തയ്യാറായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ഗവർണറുമായി ഏറ്റുമുട്ടലില്ല എന്നാണ് ഉന്നത വിദ്യാഭ്യാസയുടെ നിലപാട്. ഗവർണറുടേത് ആർഎസ്എസ് നിലപാടാണ്. ആർഎസ്എസ് നിലപാടിനോടുള്ള കീഴടങ്ങിലാണ് യുഡിഎഫ് സ്വീകരിക്കുന്നത്. എംജി സർവ്വകലാശാലയിൽ സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ല.സെനറ്റിൽ 19 സംഘപരിവാർ അനുകൂലികളാണുള്ളത്. യുഡിഎഫ് രാഷ്ട്രീയ നേതൃത്വവും തയ്യാറാകുന്നില്ല.

ALSO READ:‘ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട ഘട്ടമാണ്’; മുൻ പ്രതിപക്ഷത്തെ പോലെ നിപയെ രാഷ്ട്രീയ ആയുധമാക്കില്ലെന്ന് പിണറായി വിജയൻ

ഗവണർറോട് ഏറ്റുമുട്ടാനില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നത്. കേന്ദ്ര സർവ്വകലാശാലകൾക്ക് പിന്നാലെയാണ് സംഘപരിവാർ കേരളത്തിൽ പിടിമുറുക്കുന്നത്. തുടങ്ങി വച്ചത് ആരിഫ് മുഹമ്മദ് ഖാനാണ്. അതിനെതിരെ ഇടതുമുന്നണി ശക്തമായ പ്രതിരോധം ഉയർത്തിയിരുന്നു.ഗവർണറുടെ സമീപനത്തിൽ ഒരു മാറ്റവും ഇല്ല.

ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വിസി മാർ പങ്കെടുത്തു.ഗൗരവത്തോടെ മതേതര കേരളം കാണുന്ന കാര്യമാണ്. സർവ്വകശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്ന ആശങ്കകരമായ സാഹചര്യമാണ്.ഈ ഘട്ടത്തിലാണ് മൂന്ന് വിസിമാർ പരിപാടിയിൽ പങ്കെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസം മേഖലയിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഉദാഹരണം. ഇതിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫ് നേതാക്കളോ പ്രതികരിച്ചിട്ടില്ല. ഭരണനേതൃത്വം എന്തുകൊണ്ടാണ് സംഘപരിവാർ നേതൃത്വം ശങ്കിക്കുന്നതെന്നും പിണറായി വിജയൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News