‘ധവളപത്രം കൃത്യമായ പൊളിറ്റിക്കൽ ഡോക്യൂമെന്റ്, തെരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് എന്തുമാകാമെന്ന് കരുതരുത്’: പിണറായി വിജയൻ

pinarayi vijayan government resolution

നിയമസഭയിൽ ധവള പത്രത്തിന് എതിരെ വിയോജനക്കുറിപ്പുമായി പ്രതിപക്ഷം. ധവളപത്രം തയ്യാറാക്കുന്നതിൽ നടന്നത് നടപടിക്രമങ്ങളുടെ ലംഘനം, തെരഞ്ഞെടുപ്പിൽ ജയിച്ചത് കൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടപടിക്രമങ്ങൾ പാലിക്കണം എന്നാണ് ഞങ്ങൾ പറഞ്ഞത്, നടപടിക്രമങ്ങളുടെ ലംഘനം ഇവിടെ ഉണ്ടായിട്ടുള്ളതായി പിണറായി വിജയൻ കൂട്ടിച്ചേർത്തു

അതേസമയം, കോൺ​ഗ്രസിന്റെ ധവളപത്രത്തിന് എതിരെ മുൻ ധനവകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലും സഭയിൽ സംസാരിച്ചു. ധവളപത്രം അവതരിപ്പിക്കുമ്പോൾ അതിന്റേതായ രീതിയുണ്ട്. 2011ൽ യുഡിഎഫ് ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പാണ് ഔദ്യോഗിക രഹസ്യ രേഖകൾ ഉൾപ്പെടുന്നതാണ് ധവളപത്രം. അതിന്റെ വിവരങ്ങൾ പുറത്തുപോകുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്.  കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള കമ്മിറ്റിയെ എതിർക്കുന്നില്ലെന്നും കെ എൻ ബാല​ഗോപാൽ പറ‍ഞ്ഞു.

ALSO READ; ധവളപത്രം തയ്യാറാക്കുന്നത് ധനവകുപ്പ്, പുറത്ത് നിന്നുള്ള കമ്മിറ്റി തയ്യാറാക്കുന്നത് ഭരണഘടനാ ലംഘനം; കെ എൻ ബാല​ഗോപാൽ

ധനവകുപ്പാണ് ധവളപത്രം തയ്യാറാക്കുന്നത്. പുറത്തുന്നുള്ള കമ്മിറ്റി ധവളപത്രം തയ്യാറാക്കുന്നത് ശരിയാണോ. ഇത് നാളെ ഒരു കീഴ്വഴക്കം ആകും. ധനവകുപ്പ് വളരെ രഹസ്യാത്മകമായി തയ്യാറാക്കേണ്ടതാണ് ധവളപത്രം. ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവും ആണ് ഇപ്പോൾ സർക്കാർ ചെയ്തതെന്ന് കെ എൻ ബാല​ഗോപാൽ പറഞ്ഞു.

ബന്ധപ്പെട്ട വകുപ്പാണ് ധവളപത്രം തയ്യാറാക്കേണ്ടത്. പുറത്തുനിന്നുള്ള രണ്ടോ മൂന്നോ ആളുകളെ വെച്ച് ചെയ്യേണ്ടതല്ല. അവർക്ക് ലഭിക്കുന്ന വിവരങ്ങൾ വച്ചാണ് അവർ ധവളപത്രം തയ്യാറാക്കുക. അപ്പോൾ അത് രാഷ്ട്രീയമായ ധവളപത്രമാകും. C &AG ക്ക് പോലും നൽകാത്ത കണക്കാണ് പുറത്ത് നൽകുന്നത്. ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും ആണിതെന്ന് കെ എൻ ബാല​ഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News