
ഇന്ന് കല്പറ്റയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനം തമസ്ക്കരിച്ച് കൈരളി ഒഴികെയുളള കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്കുളളവസ്തുതകള്‍ നിരത്തിയുളള പിണറായി വിജയന്‍റെ മറുപടിയാണ് മുഖ്യധാരാ ചാനലുകള്‍ കൂട്ടത്തോടെ തമസ്ക്കരിച്ചത്. വാര്‍ത്താ തമസ്കരണത്തിലൂടെ ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്ന
മാധ്യമ അജണ്ടയുടെ നൂതന രീതികളാണ് കേരളം ഇപ്പോള്‍ കാണുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശൻ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റത്തെക്കുറിച്ചും വയനാട് ദുരന്തത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വിശദീകരിച്ചു. മുന്‍ മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം ആരോപണങ്ങളും ഉന്നയിച്ചു. ഇതിനെല്ലാം ഉളള പിണറായി വിജയന്‍റെ മറുപടിക്കായി കേരളം കാത്തിരിക്കുകയായിരുന്നു.
പിണറായി വിജയന്‍ കല്പറ്റയില്‍ രാവിലെ 10.30 വാര്‍ത്താ സമ്മേളനം നടത്തി. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞ പച്ചക്കളളങ്ങള്‍ വസ്തുതകള്‍ നിരത്തി പൊളിച്ചടുക്കി. എന്നാല്‍ സത്യം ജനങ്ങളില്‍ എത്തുന്നത് തടയാനായി കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ വാര്‍ത്താ സമ്മേളനം പൂര്‍ണ്ണമോയാ ഭാഗികമായോ തമസ്കരിച്ചു.

52 മിനിറ്റ് നേരമാണ് പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍, 24 ന്യൂസ് എന്നീ വാര്‍ത്താ ചാനലുകള്‍ ഒരി മിനിറ്റുപോലും വര്‍ത്താസമ്മേളനം തല്‍സമയ സംപ്രേഷണം നല്‍കിയില്ല. ന്യൂസ് മലയാളം നല്‍കിയത് വെറും 2 മിനിറ്റ്, മാതൃഭൂമി 6 മിനിറ്റും മനോരമ ന്യൂസ് 8 മിനിറ്റും മീഡിയാ വണ്‍ 7 മിനിറ്റും മാത്രം തത്സമയം സംപ്രേഷണം നല്‍കി.
പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം പൂര്‍ണമായും നല്‍കിയത് കൈരളി മാത്രമാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനവും കൈരളി പൂര്‍ണമായും സംപ്രേഷണം ചെയ്തിരുന്നു. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളിലെത്തുന്നത് തടയുക, അങ്ങനെ കേരളത്തില്‍ യുഡിഎഫിനും ബിജെപിക്കും സഹായകരമായ രാഷ്രീയാവസ്ഥ ഉണ്ടാക്കുക, ഇടതുപക്ഷത്തെ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്താ തമസ്ക്കരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

