
കേരളത്തിന്റെ സ്വത്ത് സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് വിമർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം കഴിഞ്ഞെന്നും വിലയിരുത്താനുള്ള കാലയളവ് ആണെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിൻ്റെ വർഗ്ഗ പക്ഷപാതിത്വമാണ് മനസ്സിലായതെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തിൻ്റെ സ്വത്ത് സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.പല കാര്യങ്ങളിലും കേരളം രാജ്യത്ത് മുൻപന്തിയിൽ. ഉയർന്ന സർക്കാർ മുടൽമുടക്കിലൂടെയാണ് നേട്ടം കൈവരിച്ചത്. ഒരു വല്ലാത്ത വ്യഗ്രത ധവളപത്രത്തിലും ,ബജറ്റിൽ കാണാൻ കഴിയും. അത് കേരളത്തിൽ വല്ലാത്ത സാമ്പത്തിക പ്രതിസന്ധി എന്ന് സ്ഥാപിക്കാൻ ശ്രമം.കേരളത്തിൽ ധനകാര്യ ഞെരുക്കം എന്നത് വസ്തുതയാണ് അതിന് ഇടയാക്കിയത് കേന്ദ്ര സർക്കാരിൻ്റെ നയങ്ങളാണ്.
also read:സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു
അത് തുറന്നു കാണിക്കുകയും വിമർശിക്കുകയും വേണം. എന്നാല് അത്തരമൊരു സമീപനം എൽഡിഎഫ് രേഖകളിൽ ഇല്ല.ഈ രണ്ട് സര്ക്കാർ രേഖകളിലും കേന്ദ്ര സർക്കാരിന് നേരെ വിമർശനം ഇല്ല.വെള്ള പൂശാൻ ശ്രമിക്കുന്നു. സംസ്ഥാനത്തെ ക്ഷേമ, സേവന, വികസന കാര്യങ്ങളില് തുടർനടപടി വേണ്ട അതിൽ നിന്ന് കൈ ഒഴിയുക എന്നാണ് ധവള പത്രവും ബജറ്റും ലക്ഷ്യമിടുന്നത്. കേന്ദ്ര നികുതി വിഹിത ക്രമാതീതമായി കുറയ്ക്കുന്ന നിലപാട് കേന്ദ്ര സര്ക്കാർ സ്വീകരിച്ചു. കഴിഞ്ഞ അനുഭവത്തിൽ തനത് നികുതി വരുമാനം എൽഡിഎഫ് സര്ക്കാർ നല്ല രീതിയിൽ വർദ്ധിപ്പിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

