വി ഡി സതീശനടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് ജെയ്ക്കിനെ ഭയം; മന്ത്രി വി ശിവൻകുട്ടി

വി ഡി സതീശനടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് ജെയ്ക്കിനെ ഭയമെന്ന് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അവരുടെ പ്രസ്താവനകൾ അതാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി കുറിച്ചു.

also read:എൻ്റെ സിനിമകൾ ഞാൻ വീണ്ടും കാണില്ല, പക്ഷെ വാപ്പിച്ചി എൺപതുകളിലെ സിനിമകൾ വരെ ഇരുന്ന് കാണും, എനിക്കും അങ്ങനെയാകണം: ദുൽഖർ സൽമാൻ

വി ശിവൻകുട്ടിയുടെ ഫേസ്ബുക്കിന്റെ പോസ്റ്റ്
ശ്രീ. വി. ഡി. സതീശനടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് സ.ജെയ്ക്കിനെ ഭയമാണ്..
അവരുടെ പ്രസ്താവനകൾ അതാണ് സൂചിപ്പിക്കുന്നത്.

പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ഭാഗമായി വി ഡി സതീശൻ ജെയ്ക്കിനെ നാലാം കിട നേതാവ് എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.തോമസ് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരുന്നു.ഉമ്മന്‍ചാണ്ടി തന്നെ ജെയ്ക്കിനെ വിശേഷിപ്പിച്ചത് തനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എതിരിടേണ്ടി വന്ന ഏറ്റവും മികച്ച പോരാളി എന്നാണ്. അയാളെ സതീശന് ഇപ്പോള്‍ നാലാം കിട നേതാവായി തോന്നുന്നത് എന്തുകൊണ്ടാണെന്നും തോമസ് ഐസക്ക് ചോദിച്ചത്.പുതുപ്പള്ളിയിലെ വോട്ടര്‍മാരില്‍ 41.22% പേര്‍ പിന്തുണച്ച ഒരു യുവ രാഷ്ട്രീയ നേതാവ്. അങ്ങനെയുള്ള ആള്‍ ജനാധിപത്യസംവാദത്തിന് ക്ഷണിക്കുമ്പോള്‍ അത് പുതുപ്പള്ളിയുടെ ഒരു വലിയ വിഭാഗത്തിന്റെ ക്ഷണമായിട്ടല്ലേ കാണേണ്ടത്? ആക്ഷേപവാക്കുകള്‍ കൊണ്ട് ആ സംവാദക്ഷണത്തിനെ നിരാകരിക്കാന്‍ ശ്രമിക്കുന്നത് യുഡിഎഫിന്റെ തീരുമാനമാണോ? തെരഞ്ഞെടുപ്പില്‍ ജയ്ക്കിനോട് മത്സരിക്കാന്‍ തൊട്ടുകൂടായ്മ ഇല്ലാത്ത യുഡിഎഫിന് അദ്ദേഹത്തോട് വികസനത്തെക്കുറിച്ച് സംവദിക്കാനുള്ള വിമുഖത എന്തുകൊണ്ടാണ്? എന്നായിരുന്നു തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചത്.

also read:പിതാവിന്‍റെ പ്രായത്തെ വരെ മോശമാക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ക‍ഴിയുന്നില്ല, അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ജെയ്‌കിൻ്റെ സഹോദരൻ

അതേസമയം ജയ്കിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് അണികളുടെ നീക്കത്തിനെതിരെ പ്രതികരണവുമായി ജെയ്ക് സി തോമസിന്‍റെ സഹോദരന്‍ തോമസ് സി തോമസ് എത്തിയിരുന്നു.ജെയ്‌ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്നാണ് ജെയ്‌ക്ക് ഉൾപ്പടെ പറഞ്ഞതെന്നും, പക്ഷെ പിതാവിൻ്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ലെന്നും തോമസ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News