കൊച്ചി കോര്‍പറേഷന്‍ ബജറ്റ് അവതരണം അലങ്കോലപ്പെടുത്തി പ്രതിപക്ഷം; ബജറ്റ് കോപ്പികള്‍ കീറിയെറിഞ്ഞു

കൊച്ചി കോര്‍പറേഷന്‍ ബജറ്റ് അവതരണം അലങ്കോലപ്പെടുത്തി പ്രതിപക്ഷം. ബജറ്റ് കോപ്പികള്‍ കീറിയെറിഞ്ഞ യു ഡി എഫ് അംഗങ്ങള്‍, ഡെപ്യൂട്ടി മേയറെ ആക്രമിക്കാനും ശ്രമിച്ചു. ഇതിനിടെ സെക്രട്ടറി ബജറ്റ് മേശപ്പുറത്ത് വച്ചു. അസാധാരണ സംഭവങ്ങളാണ് കൗണ്‍സില്‍ ഹാളില്‍ അരങ്ങേറിയതെന്നും ശാരീരിക അക്രമണത്തിന് പ്രതിപക്ഷം മുതിര്‍ന്നത് ഒട്ടും ഗുണകരമല്ലെന്നും മേയര്‍ അഡ്വ എം അനില്‍കുമാര്‍ പ്രതികരിച്ചു.

ALSO READ:ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് വി ഡി സതീശൻ

ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്ത് എത്തുകയായിരുന്നു. പിന്നീട്, ഭരണപക്ഷം കൗണ്‍സില്‍ ഹാളിലേയ്ക്ക് എത്തിയതോടെ മേയറുടെ ഡയസിലേക്ക് പ്രതിപക്ഷം ഇരച്ചെത്തി. തുടര്‍ന്ന് ബജറ്റ് കോപ്പികള്‍ കീറി എറിയുകയും ഡെപ്യൂട്ടി മേയറെ ആക്രമിക്കാനുമായി ശ്രമം. നടന്ന കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ലെന്ന് മേയര്‍ അനില്‍കുമാര്‍ പ്രതികരിച്ചു.

ALSO READ:മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 6 മരണം, 59 പേർക്ക് പരിക്ക്

മുനിസിപ്പല്‍ ആക്ട് 290 പ്രകാരമായിരുന്നു കോര്‍പറേഷന്‍ ബജറ്റ് അവതരിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ തയ്യാറാക്കി അവര്‍ തന്നെയാണ് ബജറ്റ് മേശപ്പുറത്ത് വച്ചത്. ചട്ടപ്രകാരം ബജറ്റിന് മുന്‍പ് ഡെപ്യൂട്ടി മേയറുടെ അധ്യക്ഷതയില്‍ നടക്കേണ്ട ഫിനാന്‍സ് കമ്മറ്റി യോഗം ചേരാത്തതിനാലാണ്, ചട്ടപ്രകാരമുള്ള ഉദ്യോഗസ്ഥ ബജറ്റിലേക്ക് കോര്‍പറേഷന്‍ നീങ്ങിയത്. വ്യക്തിപരമായ അസൗകര്യങ്ങളാലാണ് ഫിനാന്‍സ് കമ്മറ്റി ചേരാന്‍ കഴിയാതെ പോയതെന്ന് ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ വിശദീകരിക്കുകയും ചെയ്തു. അതേസമയം, തലയില്ലാത്ത ബജറ്റ് എന്നാക്ഷേപിച്ച് പ്രതിപക്ഷം കൗണ്‍സിലിന് പുറത്തും പ്രതിഷേധം തുടരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News