മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയെ കാണാൻ അനുമതി തേടി പ്രതിപക്ഷ എംപിമാർ

മണിപ്പൂർ വിഷയത്തിൽ രാഷ്ട്രപതിയെ കാണാൻ അനുമതി തേടി പ്രതിപക്ഷ എംപിമാർ. മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തിയ ശേഷം കൂട്ട ബലാത്സംസംഗം ചെയ്ത കേസിൽ മണിപ്പൂർ സർക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ എന്തുകൊണ്ട് വൈകി എന്ന് സുപ്രീം കോടതി ചോദിച്ചു. വിശദമായ റിപ്പോർട്ട് നൽകാനും സർക്കാരിനോട് കോടതി നിർദേശിച്ചു. കേസിൽ നാളെയും വാദം തുടരും.

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കവെയാണ് കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. രണ്ട് കുക്കി യുവതികളെ നഗ്ന നരാക്കി നടത്തിയ സംഭവം നടന്നത് മെയി 4 ന് നടന്നിട്ടും സീറോ എഫ് ഐ ആർ ഇടാൻ 14 ദിവസo വൈകിയത് എന്തുകൊണ്ടാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു. സംഭവം നടന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ഇതിനോടകം തെളിവുകൾ നശിപ്പിക്കപെട്ടിട്ടുണ്ടാവുമെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകളെ അക്രമിച്ചതിന് എത്ര എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ഏതൊക്കെോ കുറ്റകൃത്യങ്ങള്‍ എന്ന് കണക്കുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാൽ മണിപ്പുര്‍ സര്‍ക്കാരിന് ഇതൊന്നും അറിയില്ലെന്നത് ആച്ഛര്യപ്പെടുത്തുവെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. എത്ര സീറോ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു.

also read; രാജ്യത്ത് കുട്ടികളെ കടത്തുന്നതില്‍ ഉത്തര്‍പ്രദേശ് ഒന്നാമത്, തലസ്ഥാനത്ത് 68 ശതമാനം വര്‍ധന

എത്ര കേസുകൾ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. എത്ര അറസ്റ്റ് നടന്നു. എത്ര 164 മൊഴികള്‍ രേഖപ്പെടുത്തി എന്നീ കാര്യങ്ങളിൽ നാളെ വിശദമായ റിപ്പോർട്ട് നൽകാൻ മണിപ്പൂർ സർക്കാരിനോട് കോടതി നിർദേശിച്ചു. യുവതികൾക്ക് നേരെയുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേ സമയം സിബിഐ അന്വേഷണത്തെയും കേസ് അസമിലേക്ക് മാറ്റുന്നതിനെയും ഇരയായ സ്ത്രീകൾ കോടതിയിൽ എതിർത്തു. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

also read; രാജസ്ഥാനിൽ ഉറങ്ങിക്കിടന്ന മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News