കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാവുന്നില്ല; പ്രതിപക്ഷ നിലപാട് കേരള താത്പര്യത്തിന് വിരുദ്ധം: മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നിലപാട് കേരള താത്പര്യത്തിന് വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഇല്ലാത്ത തരത്തിലുള്ള ഒരു രാഷ്ട്രീയ സാഹചര്യം ആണ് ഇപ്പോഴത്തേത്. കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും കേരളത്തിന്റെ താൽപര്യങ്ങളെ ഒരേപോലെ കൈയൊഴിഞ്ഞു. ഇപ്പോഴുള്ള കേന്ദ്ര സമീപനം ഒരുതരത്തിലുള്ള സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തിലാണ്. ഇത് കേരളത്തെ വല്ലാതെ ഞെരുക്കുന്നു.

Also Read: രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ടീസ്റ്റ സെതല്‍വാദ്

ഇതിനെതിരെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. കൂടാതെ പൊതുമണ്ഡലത്തിൽ ശബ്ദമുയർത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വെട്ടികുറച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്ക് ഘടകവിരുദ്ധമായ സമീപനം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. കേന്ദ്രത്തിനെതിരായി ഒറ്റക്കെട്ടായി സമരം നടത്തണമെന്ന് ആവശ്യത്തോട് അങ്ങേയറ്റത്തെ വിമുഖതയാണ് പ്രതിപക്ഷം കാണിച്ചത്.

Also Read: ‘കെ റെയിലിനെ തകര്‍ക്കാന്‍ വി ഡി സതീശന് 150 കോടി ലഭിച്ചു’; പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ

ഇത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണ്. ഫെഡറൽ വ്യവസ്ഥകൾ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും കോൺഗ്രസ് ഓടിയൊളിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് വീമ്പിളക്കുന്നവരുടെ സമീപനം കാണുമ്പോൾ ബിജെപിയുമായി എന്ത് വ്യത്യാസമെന്ന് തോന്നിപ്പോകുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News