ഇതാണോ മോദിയുടെ ഗ്യാരന്റി? ഒരു വാക്‌സിൻ കൊടുക്കുന്നു ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടുന്നു; ആരാണ് ഉത്തരവാദി

കൊവിഡ് വാക്‌സിന്‍ ആയ കൊവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. മോദിയുടെ ഗ്യരാണ്ടി ഇതാണോ എന്നും വാക്സിൻ കമ്പനിയിൽ നിന്ന് ബിജെപി കമ്മീഷൻ വാങ്ങിയെന്നും പ്രതിപക്ഷം അരോപിച്ചു. വിവാദങ്ങൾക്കിടെ കൊവിഡ് സർട്ടിഫിക്കേറ്റിൽ നിന്നും മോദിയുടെ ചിത്രം പിൻവലിച്ചു.

ALSO READ: മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: യൂട്യൂബ് ചാനലിനും ഇൻസ്റ്റഗ്രാം അക്കൗണ്ടിനും എതിരെ വീണ്ടും കേസെടുത്ത് പൊലീസ്

കൊവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന്, നിര്‍മാതാക്കളായ ആസ്ട്രസെനക തന്നെ ഏറ്റ് പറഞ്ഞതോടെ വിഷയം പ്രധാന മന്ത്രിക്കും ബിജെപിക്കും എതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഇതാണോ മോദിയുടെ ഗ്യാരണ്ടി എന്നാണ് പ്രതിപക്ഷ വിമർശനം.വാക്സിൻ സ്വീകരിച്ചതിനെതുടർന്ന് ഹൃദയാഘാതം മൂലം ആളുകൾ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആർജെഡി ചോദിച്ചു.

ALSO READ: ശൈലജ ടീച്ചറും ആര്യയും ആക്രമിക്കപ്പെടുന്നത് അവര്‍ ഇടതുപക്ഷമായത് കൊണ്ട്: എഎ റഹീം എംപി

ഗുണനിലവാരമില്ലാത്ത വാക്സിനുകൾക്കും , ബിജെപി കമ്മീഷൻ വാങ്ങിയതായി സമാജ് വാദി പാർട്ടി ആരോപിച്ചു. അഭിഭാഷകനായ വിശാൽ തിവാരി കോവിഷീൽഡിനെതിരേ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അതിനിടെ കോവിഡ് സർട്ടിഫിക്കറ്റിൽ നിന്ന് കേന്ദ്ര സർക്കാർ മോഡിയുടെ ചിത്രം പിൻവലിച്ചു. വിവാദം ശക്തമാകുന്ന സാഹചര്യത്തിലാണ് നീക്കം. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കിയതെന്നാണ് കേന്ദ്ര വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here