മണിപ്പൂരിലെ സംഘർഷം; പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

മണിപ്പൂർ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ബുധനാഴ്ച രാവിലെ 11.30ന് കൂടിക്കാഴ്ച നടത്തും.

also read; ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം

മണിപ്പുരിലെ അക്രമങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ച വേണമെന്ന് ജൂലൈ 20ന് വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മണിപ്പൂരിലെ അക്രമം ആശങ്കാജനകമാണെന്നും ഇതു പരിഹരിക്കാൻ രാഷ്ട്രപതിയുടെ ഇടപെടലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

also read; നമ്പർ പ്ലേറ്റ് ഇല്ല; കർണാടകയിൽ നിന്ന് തമിഴ്നാട് വഴി എത്തിയ കാർ പൊലീസ് പിടികൂടി

സംഘർഷം രൂക്ഷമായ സംസ്ഥാനത്ത് രണ്ടു ദിവസത്തെ സന്ദർശനം നടത്തിയ 21 അംഗ പ്രതിപക്ഷ എംപിമാരുടെ സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News