ധർമ്മേന്ദ്ര പ്രധൻറെ രാജി ആവശ്യപ്പെട്ട് പാർലമെൻ്റിന് മുന്നിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ധർമ്മേന്ദ്ര പ്രധൻറെ രാജി ആവശ്യപ്പെട്ട് പാർലമെൻ്റിന് മുന്നിൽ പ്രതിഷേധിച്ച് പ്രതിപക്ഷം.
വിദ്യാഭ്യാസ മന്ത്രി പ്രധാൻ ആദ്യം രാജിവെക്കണമെന്നും അതിനുശേഷം ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്താമെന്നും പ്രതിപക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നും സഭയ്ക്ക് പുറത്ത് പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയത്. അതേസമയം, രാജ്യസഭയിലും പ്രതിഷേധം ഉയർന്നതിനാൽ  സഭ 12 മണി വരെ നിർത്തിവെച്ചു.

ഇന്നലെ പ്രതിപക്ഷ എംപിമാർ ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് എത്തി പ്രതിഷേധം ശക്തമാക്കുമെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. അതിനിടെ ചരിത്രത്തിൽ ആദ്യമായി അർദ്ധരാത്രിയിൽ സമൂഹമാധ്യമത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തതും വലിയ ചർച്ചയാകുന്നുണ്ട്.

Also Read: ‘പ്രധാനമന്ത്രി ഉത്തരവാദിത്തം ഉറപ്പാക്കുന്നത് ഇങ്ങനെയാണ്; സബ്‌സിഡി തട്ടിപ്പിൽ ആരോപണവിധേയനായ നരേഷ് പാൽ ഗാങ്‌വാറി​ന്റെ നിയമനത്തിൽ പരിഹസിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

സി ജെ പി പ്രതിഷേധം മോദി സർക്കാരിന് അടിച്ചമർത്താൻ കഴിയുന്നതിനും അപ്പുറത്തേക്ക് ശക്തമായ സാഹചര്യത്തിൽ ആണ് പ്രധാനമന്ത്രി അർദ്ധരാത്രിയിൽ സമൂഹ മാധ്യമത്തിലൂടെ അഭിസംബോധന ചെയ്തത്. രാജ്യ വ്യാപകമായി ശക്തിപ്പെടുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ പകച്ച പ്രധാനമന്ത്രി ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News