പാർലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തം

സുരക്ഷാ വീഴ്ചയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച തൃണമൂല്‍ എപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അമിത് ഷാ സഭയില്‍ പ്രസ്താവന നടത്തണമെന്നും ബിജെപി എംപി പ്രതാപ് സിംഗക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം. അതിനിടെ സുരക്ഷാ വീഴ്ചയില്‍ 7 പേരെ ലോക്‌സഭ സെക്രട്ടേറിയേറ്റ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റില്‍ സുരക്ഷാ ക്രമീകരണങ്ങളും വര്‍ധിപ്പിച്ചു.

Also Read; സംഘികളുടെ എ ടീമായി കോൺഗ്രസ് മാറി; വിമർശനവുമായി സോഷ്യൽ മീഡിയ

ഇന്ത്യ മുന്നണി സഭയില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച ശേഷമായിരുന്നു സഭയിലേക്ക് എത്തിയത്. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണം, അക്രമികള്‍ക്ക് പാസ് നല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. എന്നാല്‍ അമിത് ഷായുടെ പ്രസ്താവനയെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.

Also Read; രാജ്യസഭയില്‍ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം; ഡെറിക് ഒബ്രിയാന് സസ്‌പെൻഷൻ

ഭാവിയില്‍ ഇത്തരം സുരക്ഷാ വീഴ്ച ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പ്രസ്താവിച്ചു. പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ നടപടികള്‍ തടസപ്പെട്ടു, രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടയത്. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അതേ സമയം പാര്‍ലമെന്റില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ലോക്‌സഭ സെക്രട്ടേറിയേറ്റ് നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ വീഴ്ചയില്‍ ലോകസഭ സെക്രട്ടേറിയേറ്റ് 7 പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News