നവകേരളം സൃഷ്ടിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം തുരങ്കംവെയ്ക്കുന്നു: മന്ത്രി വി ശിവന്‍കുട്ടി

നവകേരളം സൃഷ്ടിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം തുരങ്കംവെയ്ക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തെ കലാപ ഭൂമിയാക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നു. സമരം ചെയ്യുമ്പോള്‍ കേസുകള്‍ എടുക്കുന്നത് സ്വാഭാവികമാണ്. എന്ത് ചെയ്താലും കേസെടുക്കാന്‍ പാടില്ല എന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്നും നടപടിയെടുക്കുന്ന സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് വെല്ലുവിളിക്കുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

READ ALSO:പ്രിസ്‌ക്രിപ്ഷനില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കിയാല്‍ ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും ലൈസന്‍സ് റദ്ദാക്കും: മന്ത്രി വീണാ ജോര്‍ജ്

നവകേരള യാത്ര നടന്നപ്പോള്‍ അത് പൊളിക്കാനുള്ള ആഹ്വാനം സതീശനും സുധാകരനും നല്‍കി. ഗവര്‍ണറിനോട് ചേര്‍ന്നുനിന്ന് സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് വെല്ലുവിളിക്കുന്നുവെന്നും എന്ത് കുറ്റം ചെയ്താലും നടപടിയെടുക്കാന്‍ പാടില്ല എന്നാണ് വെല്ലുവിളിയെന്നും പ്രതിപക്ഷത്തിന്റെ ഈ നിലപാട് ശരിയല്ലെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

READ ALSO:ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കണം; ബില്ല് പാസാക്കുന്നതിനുള്ള തടസം ഗവര്‍ണറാണ്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News