സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ ഐക്യം അനിവാര്യം: സീതാറാം യെച്ചൂരി

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ പാർടികൾ സംയുക്തമായി പ്രതിഷേധിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ പാർടികൾ സംയുക്തമായി പ്രതിഷേധിക്കണം.

Also read: ഏക സിവിൽ കോഡിലുടെ തുല്യത ഉണ്ടാവില്ല: സിപിഐഎം

മണിപ്പൂർ സംഘർഷത്തിൽ സിപിഐ എം പിബി ആശങ്കയറിയിച്ചിട്ടുണ്ട്. അമിത് ഷാ ഉൾപ്പെടെ എത്തിയിട്ടും മണിപ്പുരിലെ സംഘർഷത്തിന് അയവു വന്നിട്ടില്ല. പ്രധാനമന്ത്രി ഇപ്പോഴും വിഷയത്തിൽ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ഭിന്നത മുതലാക്കി ബിജെപി നേട്ടം കൊയ്യുന്നത് തടയണം. പട്നയിലെ യോ​ഗത്തിൽ തമ്മിൽ സ​ഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്നും യെച്ചൂരി പറഞ്ഞു.

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാപകമായ അക്രമമാണ്. നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും യെച്ചൂരി ചുണ്ടിക്കാട്ടി. ജനം ജനാധിപത്യം പരാജയപ്പെടാതിരിക്കാൻ ആക്രമണങ്ങൾ നേരിട്ട് മുന്നോട്ട് വരുന്നു. ദേശീയ കുടുംബ ആരോഗ്യ സർവ്വേയിൽ നിന്ന് ശാരീരക പരിമിതി സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കിയത് അപകടകരമെന്നും യെച്ചൂരി പറഞ്ഞു.

Also Read: “തൻ്റെ വാദവും കേൾക്കണം”; പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ ഹർജി നൽകി

എത്ര പ്രകോപിപ്പിച്ചാലും മാധ്യമങ്ങളെ അടിച്ചമർത്തില്ല എന്നതാണ് സിപിഐഎം നിലപാട്. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അത് മറ്റൊരു സാഹചര്യമാണ് എന്നും സിതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെയും കേന്ദ്ര ത്തിലെയും സാഹചര്യം വ്യത്യസ്തമാണ് എന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News