ഒപ്‌ടോമെട്രിസ്റ്റിനെതിരായ പോക്‌സോ കേസില്‍ ദുരൂഹത

ആശുപത്രിയിലെ കണ്ണ് പരിശോധകന്‍ ചികിത്സക്കിടയില്‍ മോശമായി പെരുമാറിയെന്ന പതിനാലുകാരിയുടെ പരാതിയില്‍ ദുരൂഹതയെന്ന് ആരോപണം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുത്ത പോക്‌സോ കേസില്‍ മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഒപ്‌ടോമെട്രിസ്റ്റ് അബ്ദുല്‍ റഫീഖിനെ (48) അറസ്റ്റ് ചെയ്തതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.

കണ്ണ് പരിശോധന സമയത്ത് ദേഷ്യഭാവത്തില്‍ പരിശോധകന്‍ പെരുമാറിയതാണ് പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കാന്‍ കാരണമായതെന്നാണ് സൂചന.

കണ്ണട ധരിക്കാന്‍ പെണ്‍കുട്ടിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരുമാസം മുമ്പ് ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണിന് കുഴപ്പങ്ങളൊന്നും ഇല്ലെന്നും കണ്ണടയുടെ ആവശ്യമില്ലെന്നും പറഞ്ഞ് അബ്ദുല്‍ റഫീഖ് പെണ്‍കുട്ടിയെ തിരിച്ചയച്ചു. എന്നാല്‍ വീണ്ടും ചികിത്സ തേടിയെത്തിയ പെണ്‍കുട്ടി കണ്ണടയുടെ ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചു. എന്നാല്‍ അതിനെതിരെ അബ്ദുല്‍ റഫീഖ് ദേഷ്യത്തോടെ പെണ്‍കുട്ടിയോട് സംസാരിച്ചിരുന്നു. ഈ വിരോധമാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന സൂചനകള്‍. പിന്നീട് പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴിയില്‍ ഇത് സമ്മതിക്കുന്നുണ്ടെന്ന് പൊലീസിന്റെ രേഖകളിലും ഉണ്ട്. ഈ സാഹചര്യത്തില്‍ നിഷ്പക്ഷ അന്വേഷണം ഉണ്ടാകണമെന്നാണ് അബ്ദുല്‍ റഫീഖിന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളു ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here