ജെന്നിഫറിന് കാപ്പിയുടെ മണം തിരിച്ചുകിട്ടിയത് 2 വർഷത്തിന് ശേഷം, കൊവിഡ് രോഗിയുടെ വീഡിയോ വൈറൽ

ലോകത്തെയാകെ നിശ്ചലമാക്കിക്കൊണ്ടാണ് കൊവിഡ് വൈറസ് കടന്നുവന്നത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള എല്ലാവരുടെയും ജീവിതത്തെ ഒരു കുഞ്ഞുവൈറസ് മാറ്റിമറിച്ചു. കൊവിഡ് വന്നുപോയവരിൽ ക്ഷീണവും തളർച്ചയും രുചിയും മണവും ഇല്ലാതാകുന്ന അവസ്ഥയുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഒരു പരിധികഴിഞ്ഞാൽ അതെല്ലാം തിരികെ കിട്ടാറുണ്ടെന്നതാണ് പലരുടെയും അനുഭവം.

ദീർഘകാലമായി കൊവിഡ് ബാധിച്ച മറ്റുള്ളവർക്ക് ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാൻ വർഷങ്ങളെടുത്തേക്കാം. ഇപ്പോഴിതാ, കൊവിഡുമായുള്ള രണ്ട് വർഷത്തെ പോരാട്ടത്തിന് ശേഷം ആദ്യമായി കാപ്പിയുടെ മണം അനുഭവിച്ച ഒരു സ്ത്രീയുടെ പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുന്നത്.

ക്ലീവ്‌ലാൻഡ് ക്ലിനിക്കാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ ചികിത്സയിൽക്കഴിയുന്ന യുവതി ഒരു കപ്പ് കാപ്പിയെടുത്ത്‌ മൂക്കിലേക്ക് ചേർത്തുവെച്ച് മണം പരിശോധിക്കുന്നതായി കാണാം. ഉടനെ തന്നെ അവർ പൊട്ടിക്കരയുന്നുമുണ്ട്. വിറയ്ക്കുന്ന ശബ്ദത്തോടെയും കണ്ണുനീരോടെയും അവർ കാപ്പിയുടെ മണം കിട്ടുന്നുണ്ട് എന്ന് പറയുന്നതായും വീഡിയോയിൽ കാണാം.

2021 ജനുവരിലാണ് അമേരിക്കക്കാരിയായ ജെന്നിഫറിന് കൊവിഡ് ബാധിച്ചത്. ഇതോടെ ജെന്നിഫറിന്റെ മണവും രുചിയുമെല്ലാം നഷ്ടപ്പെട്ടു. ഇപ്പോള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗന്ധം തിരിച്ചറിയാനുള്ള ശേഷി അവര്‍ക്ക് തിരികെ ലഭിച്ചത്. ഇഷ്ടഭക്ഷണം കഴിക്കുമ്പോള്‍ മാലിന്യം കഴിക്കുന്നതുപോലെയാണ് തോന്നിയിരുന്നതെന്ന് ജെന്നിഫര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News