ടെക്ക് ഭീമനായ ‘ഒറാക്കിള്‍’ ഒറ്റയടിക്ക് പിരിച്ചുവിട്ടത് 30,000 ജീവനക്കാരെ! എന്തുകൊണ്ട്?

കഴിഞ്ഞ ദിവസമാണ് ടെക്ക് ഭീമനായ ‘ഒറാക്കിള്‍’ ആഗോള തലത്തിൽ ആയിരത്തിലധികം ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. മാർച്ച് മാസത്തിൻ്റെ മധ്യത്തിൽ ആരംഭിച്ച പിരിച്ചുവിടലിൽ ഇതിനോടകം 30,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടേക്കാമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്പനിക്ക് നല്ല വരുമാനവും വളർച്ചയും നേടിയിട്ടുമാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്.

ഡാറ്റാ സെൻ്ററിലേക്കും എഐയിലേക്കും ശ്രദ്ധ തിരിക്കുന്നതിൻ്റെ ഭാഗമായാണ് വലിയൊരു ഭാഗം ജീവനക്കാരെയും പിരിച്ചുവിട്ടതെന്നാണ് സൂചന. ഇന്ത്യ, മെക്സിക്കോ എന്നിവയു‍ള്‍പ്പെടെ വിവിധ രാജ്യങ്ങളെ പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ട്. ഇന്ത്യയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. പിരിച്ചുവിട്ട 30,000 ജീവനക്കാരിൽ 12,000 പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് എഎൻഐ പറയുന്നു.

ജീവനക്കാരെ എന്തുകൊണ്ട് പിരിച്ചുവിട്ടു?

എഐയിലേക്ക് ശ്രദ്ധ കൂടുതൽ കേന്ദ്രീകരിച്ചതിൻ്റെ ഭാഗമായാണ് വലിയൊരു ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ക‍ഴിഞ്ഞ അഞ്ചു വർഷത്തിനിടെ എഐ ഡാറ്റാ സെൻ്ററുകള്‍ നിർമിക്കുന്നതിനായി 156 ബില്ല്യണ്‍ വിലമതിക്കുന്ന കരാറിൽ ഒറാക്കിള്‍ കമ്പനി ഒപ്പുവെച്ചിരുന്നു.

ഈ ഡാറ്റാ സെൻ്ററുകളെ പിന്തുണയ്ക്കുന്നതിനായി കമ്പനി മൂന്ന് മില്ല്യണ്‍ സ്പെഷ്യലൈസ്ഡ് ചിപ്പുകളും വാങ്ങിയിരുന്നു. ഇതിനു പുറമേ കമ്പനിക്ക് കടങ്ങളും ഉണ്ടായിരുന്നു. 108 ബില്ല്യണിന് പുറമേ കടങ്ങളും ഉണ്ടായിരുന്നു. ജീവനക്കാരെ പിരിച്ചുവിടുന്നതിനും ഇതും ഒരു കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News