ഓറഞ്ച് അലർട്ട്: വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങളും ക്വാറികളും അടയ്ക്കാൻ ഉത്തരവ്

rain alert

കേന്ദ്ര കലാവസ്ഥ നിരീക്ഷണ വകുപ്പ് വയനാട് ജില്ലയിൽ ജൂൺ 13 മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ഡി. ആർ മേഘശ്രീ ഉത്തരവിട്ടു. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങളും യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളും നിർത്തിവെക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉത്തരവ് ബാധകമായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ALSO READ; ‘ആരോഗ്യ പ്രവര്‍ത്തക രഞ്ജിതയുടെ മരണം ഏറെ വേദനിപ്പിക്കുന്നത്, മരണമടഞ്ഞവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’: മന്ത്രി വീണാ ജോര്‍ജ്

എൻ ഊര് പൈതൃക ഗ്രാമം തുറന്ന് പ്രവർത്തിക്കില്ല

ജില്ലയിൽ വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ ( ജൂൺ 13 ) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

Keywords: wayanad, orange alert, tourism spots, rain alert

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News