
കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ‘ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി’യിലേക്ക് റിസോര്‍സ് പേഴ്‌സണ്‍ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തരബിരുദം /ബിരുദം /എ.എസ്.ഡബ്ല്യൂ/ ടി.ടി.സി/ ബിഎഡ്, കുട്ടികളുടെ മേഖലയിലും പരിശീലനമേഖലയിലും പ്രവര്‍ത്തിപരിചയമാണ് യോഗ്യത. ബയോഡേറ്റാ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ജൂണ്‍ 30 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04742791597.
Also read: എഴുതാനുള്ള കഴിവുണ്ടോ ? നിങ്ങള്‍ക്കായിതാ ഉപന്യാസ മത്സരം
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ വിവിധ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊട്ടക്ഷന്‍ ഓഫീസര്‍ (ഇന്‍സ്റ്റിറ്റ്യൂഷണല്‍ കെയര്‍), ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, ഒ ആര്‍ സി പ്രൊജക്റ്റ് അസിസ്റ്റന്റ്, അക്കൗണ്ടന്റ്, കൗണ്‍സലര്‍ (ഗവ. ചില്‍ഡ്രന്‍സ് ഹോം മായിത്തറ) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. പ്രായപരിധി 2025 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം, ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, ഫോട്ടോ, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 19-ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 0477 2241644.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here