ഹരിയാനയിലെ സംഘര്‍ഷം; ബിജെപിയുമായി ഇടഞ്ഞ് സഖ്യകക്ഷി

ഹരിയാനയിലെ നൂഹ് ജില്ലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഭരണകക്ഷിയായ ബിജെപിയുമായി ഇടഞ്ഞ് സഖ്യകക്ഷി ജന്‍നായക് ജന്‍താ പാര്‍ട്ടി. വിഷയം ബിജെപി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച് ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല രംഗത്തെത്തി.

Also Read- താനൂര്‍ കസ്റ്റഡി മരണം: എസ്‌ഐ ഉള്‍പ്പെടെ എട്ടു പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സംഘാടകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും കെടുകാര്യസ്ഥതയാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചതെന്ന് ദുഷ്യന്ത് ചൗട്ടാല ആരോപിച്ചു. തീര്‍ത്ഥാടന യാത്രയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ സംഘാടകര്‍ (വിഎച്ച്പിയും ബജ്റംഗ്ദളും) ജില്ലാ ഭരണകൂടത്തിന് നല്‍കിയിരുന്നില്ല. ഇതാണ് വ്യാകമായ അതിക്രമങ്ങള്‍ക്ക് കാരണമായത്. സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Also Read- ദില്ലിയിലെ വിഎച്ച്പി-ബജ്‌റംഗ്ദള്‍ റാലി തടയണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതി

ഇന്ത്യ എന്ന ആശയത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഉറച്ചു നിലകൊണ്ടവരാണ് മേവാതിലെ ജനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മേവാതിലെ ജനം സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുണ്ട്. ഹരിയാനയിലെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തതാണ് നൂഹ് ജില്ലയിലുണ്ടായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News