ലോക കേരള സഭ പോലുള്ള കൂട്ടായ്മയിലൂടെയാണ് കുവൈറ്റ് ദുരന്തത്തിൽ പെട്ടന്ന് തന്നെ ഇടപെടൽ ഉണ്ടായത്;പ്രതിപക്ഷ ആരോപണത്തിനെതിരെ ലോക കേരളസഭ പ്രതിനിധികൾ

ലോക കേരള സഭയ്ക്കെതിരെയുള്ള പ്രതിപക്ഷ ആരോപണത്തിനെതിരെ ലോക കേരളസഭ പ്രതിനിധികൾ. ഇത്തരത്തിലുള്ള കൂട്ടായ്മയിലൂടെയാണ് കുവൈറ്റ് ദുരന്തത്തിൽ പെട്ടന്ന് തന്നെ ഇടപെടൽ ഉണ്ടായതെന്നും ഇത്തരം സമ്മേളനങ്ങളിലൂടെയുള്ള സൗഹൃദം ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസമാണെന്നും പ്രതിനിധികൾ പ്രതികരിച്ചു.

also read: ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമ ഇന്ന് കോടതിയില്‍ ഹാജരായേക്കും

കുവൈത്തിലെ തീപിടിത്ത ദുരന്തത്തിൽ പ്രവാസി ഇന്ത്യക്കാർ മരിച്ച പശ്ചാത്തലത്തിൽ ആദ്യദിവസത്തെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും സംസ്ഥാന സർക്കാർ മാറ്റിവെച്ചെങ്കിലും, സമ്മേളനം പാടെ ഒഴിവാക്കണമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ ഇത്തരത്തിൽ ഒരു കൂട്ടായ്മ ഉള്ളതുകൊണ്ടാണ് കുവൈറ്റ് ദുരന്തത്തിൽ പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ചതും മുഴുവൻ പ്രവാസികളെയും ഉടൻ നാട്ടിലെത്തിക്കാനും സാധിച്ചത്. അതിനാൽ പരിപാടി ഒഴിവാക്കാൻ സാധിക്കില്ലെന്ന് നോർക്ക തന്നെ വിശദീകരണം നൽകിയിരുന്നു.

ദുരന്തത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിയ ശേഷം തുടങ്ങിയ ലോക കേരള സഭ സമ്മേളനത്തിനെത്തിയ മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രതിപക്ഷ ആരോപണത്തെ തള്ളി പറഞ്ഞു. ലോക കേരളസഭയിലൂടെ ഉണ്ടായ കൂട്ടായ്മയിലൂടെയാണ് കുവൈറ്റ് ദുരന്തത്തിൽ പെട്ടന്ന് തന്നെ ഇടപെടൽ ഉണ്ടായത്. അനുശോചന സൂചകമായാണ് ഒരു ദിവസത്തെ പരിപാടി മാറ്റിവെച്ചത്.മരിച്ച പ്രവാസി കുടുംബങ്ങൾക്കും ലോകകേരള സഭ നടക്കുന്നതിലൂടെ വലിയ സഹായമുണ്ടായി.വളരെ പെട്ടെന്ന് ആശയവിനിയം നടത്താനുള്ള വേദിയായും ലോകകേരള സഭ മാറിയിട്ടുണ്ട്. ഇത് മറ്റു രാജ്യങ്ങളുമായുള്ള ഇടപെടലുകൾ നല്ല രീതിയിലാക്കും.

also read: അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തി ; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News