‘ലോകത്തെങ്ങുമുള്ള തൊഴിലാളികളെ സംഘടിക്കുവിന്‍’, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ@ 176

ലോക തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിസ്ഥാന പ്രമാണമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 176 വയസ്സാകുന്നു. 1848ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി തയ്യാറാക്കുമ്പോള്‍ മാര്‍ക്സിന് 30 വയസും ഏംഗല്‍സിന് 28 വയസുമായിരുന്നു പ്രായം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഈ കൃതിയാണ് വിശ്വമഹാ വിപ്ലവങ്ങള്‍ക്കെല്ലാം തിരികൊളുത്തിയത്.

ALSO READ:ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീ മാതൃകയില്‍ കൂട്ടായ്മ രൂപീകരിക്കും: മന്ത്രി ആര്‍ ബിന്ദു

യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു- കമ്മ്യൂണിസമെന്ന ഭൂതം. ഇപ്പോള്‍ 176 വയസ്സായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആദ്യത്തെ വാചകം. ലോകത്താകെ പടര്‍ന്നുപിടിച്ച, മുതലാളിത്ത കേന്ദ്രങ്ങളുടെ ഉറക്കം കെടുത്തിയ, അധികാര കസേരകളുടെ കാല്‍പിഴുതെറിഞ്ഞ, ഫാഷിസ്റ്റ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ, കമ്മ്യൂണിസമെന്ന ഭൂതത്തെ തുറന്നു വിട്ടതാകട്ടേ കാള്‍ മാര്‍ക്‌സും ഫ്രെഡറിക്ക് ഏംഗല്‍സും. മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തിയതിന്റെ പിറ്റേന്നാണ് 1848-ലെ ഫ്രഞ്ച് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്.

ALSO READ:ഒൻപത് വർഷത്തിലേറെയായി ഭക്ഷണം നൽകുന്നു; മൃഗശാലാ സൂക്ഷിപ്പുകാരനെ സിംഹം ആക്രമിച്ച കൊലപ്പെടുത്തി

‘ലോകത്തെങ്ങുമുള്ള തൊഴിലാളികളെ സംഘടിക്കുവിന്‍, നിങ്ങള്‍ക്ക് നഷ്ടപ്പെടുവാന്‍ ചങ്ങലകള്‍ മാത്രം, നേടുവാനോ ഒരു ലോകം മുഴുവനും’ എന്ന ആഹ്വാനത്തോടെ പുറത്തിറങ്ങിയ മാനിഫെസ്റ്റോ പ്രസിദ്ധീകരണത്തിന്റെ കാര്യത്തിലും ചരിത്രം സൃഷ്ടിച്ചു. ആദ്യം ജര്‍മന്‍ ഭാഷയില്‍, പിന്നെ ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍. ഫ്രഞ്ചില്‍ മാത്രം മൂന്ന് തര്‍ജമകള്‍. 1850-ല്‍ ഇംഗ്ലീഷ് പരിഭാഷ റെഡ് റിപ്പബ്ലിക്കനില്‍ പ്രസിദ്ധപ്പെടുത്തുമ്പോഴാണ് കര്‍ത്താക്കള്‍ മാര്‍ക്‌സും ഏംഗല്‍സുമാണെന്ന് വെളിപ്പെടുത്തലുണ്ടായത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറങ്ങി 23 വര്‍ഷത്തിനു ശേഷമാണ് ചൂഷണരഹിതമായൊരു സമൂഹം എങ്ങനെ സൃഷ്ടിക്കാമെന്നതിന്റെ ആദ്യത്തെ പരീക്ഷണം മാര്‍ക്‌സും എംഗല്‍സും ജീവിച്ചിരിക്കുമ്പോള്‍ തന്നെ നടന്നത്- 1871ലെ പാരീസ് കമ്മ്യൂണ്‍. അതിന് 72 ദിവസമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പാരീസ് കമ്മ്യൂണ്‍ നിഷ്ഠൂരമായി അടിച്ചമര്‍ത്തപ്പെട്ടു. പിന്നീട് 1917 ലെനിന്റെ നേതൃത്വത്തില്‍ നടന്ന റഷ്യന്‍ വിപ്ലവത്തിലൂടെയാണ് കമ്മ്യൂണിസം എന്ന മനോഹരമായ മാനവിക സമൂഹം ഇവിടെ സൃഷ്ടിക്കപ്പെട്ടത്. ഏഴു പതിറ്റാണ്ടുകള്‍ക്കു ശേഷം അതും ശിഥിലമായെങ്കിലും ലോകത്തെങ്ങുമുള്ള മനുഷ്യവിമോചന സ്വപ്നങ്ങളുടെയെല്ലാം ആവേശമാണ് ഇന്നും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News