തേനിയിൽ കണ്ടെത്തിയ അവയവങ്ങൾ മനുഷ്യന്‍റേതല്ല, ആടിന്‍റേതെന്ന് നിഗമനം: പിന്നില്‍ ദുര്‍മന്ത്രവാദം

തേനി ഉത്തമപാളയത്ത് നിന്ന് കണ്ടെടുത്ത  അവയവങ്ങള്‍ മനുഷ്യന്‍റേതല്ലെന്ന് സ്ഥിരീകരണം. തേനി മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ രാസപരിശോധനയിലാണ് കണ്ടെത്തല്‍. ആടിന്‍റെ അവയവങ്ങളാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

പൂജ ചെയ്ത നിലയിലായിരുന്ന അവയവങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് ആറു പേർ നിലവിൽ തേനി പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യന്റേതാണെന്ന വ്യാജേന പൂജ ചെയ്തതിന് ശേഷം ഇവര്‍ പലര്‍ക്കും നല്‍കിയിരുന്നു.

ALSO READ: സ്പീക്കറുടെ പേര് ഗോഡ്സേ എന്നായിരുന്നെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് മുദ്രാവാക്യം വിളിക്കും; മന്ത്രി മുഹമ്മദ് റിയാസ്

ശരീരഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം വര്‍ധിക്കുമെന്ന വിശ്വാസം പടര്‍ത്തികൊണ്ടാണ് പ്രതികള്‍ വില്‍പ്‌ന നടത്തിയത്. പത്തനംതിട്ട സ്വദേശി ചെല്ലപ്പന്‍, ജെയിംസ്  എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാനികളെന്നാണ് പൊലീസ് നൽകുന്ന വിവരം. ജെയിംസ് നിലവിൽ ഒളിവിലാണ്.

ALSO READ: വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം; പൊളിച്ചെഴുതി മദ്രാസ് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News