യെച്ചൂരിയെ ആശങ്കയറിയിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ

സഭാ തര്‍ക്കങ്ങളിലെ നിയമ നിര്‍മ്മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ദില്ലി ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കാണും.സുപ്രീം കോടതി ഉത്തരവ് മാനിക്കാത്ത സര്‍ക്കാര്‍ തീരുമാനം ആശങ്കാജനകമാണെന്നും അദ്ദേഹം യെച്ചൂരിയെ അറിയിക്കും.നേരത്തെ ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് സമാന ആവശ്യം ഉന്നയിച്ചിരുന്നു.

ഓര്‍ത്തഡോക്സ് വിഭാഗം എതിര്‍ക്കുമ്പോള്‍ നിയമ നിര്‍മാണത്തെ യാക്കോബായ വിഭാഗം പൂര്‍ണമായും സ്വാഗതം ചെയ്തിരുന്നു. പള്ളികളില്‍ സര്‍ക്കാരിനെ അനുകൂലിച്ച പ്രമേയവും യാക്കോബായ വിഭാഗം അവതരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News