ഭ്രാന്താലമായ കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാടാക്കി മാറ്റിയത് ഇടതുപക്ഷ സർക്കാർ : സി ഒ ജോർജ്

orthodox-priest-father-co-george-praises-ldf-governmen

സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെ വാനോളം പുകഴ്ത്തി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികൻ ഫാദർ സി.ഒ. ജോർജ് രംഗത്ത്. ഒരുകാലത്ത് ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ യഥാർത്ഥ അർത്ഥത്തിൽ ‘ദൈവത്തിന്റെ സ്വന്തം നാടാക്കി’ മാറ്റിയത് ഈ ഇടതുപക്ഷ സർക്കാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ വികസനത്തുടർച്ച ഉണ്ടാകണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.റവന്യൂ വകുപ്പ് നടപ്പിലാക്കിയ പട്ടയ വിതരണത്തിലെ വൻ കുതിച്ചുചാട്ടത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഏകദേശം 4,75,000 പേർക്ക് പട്ടയം നൽകി ചരിത്രം സൃഷ്ടിച്ച റവന്യൂ മന്ത്രി കെ. രാജൻ വലിയ അംഗീകാരം അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ : ഇടതിനൊപ്പം! ബേപ്പൂരിൽ മുഹമ്മദ് റിയാസിനൊപ്പം പ്രചാരണത്തിന് താനുമുണ്ടാകുമെന്ന് എഴുത്തുകാരൻ പാറക്കടവ്

അർഹതപ്പെട്ട എല്ലാവർക്കും പട്ടയം കൊടുത്താൽ താൻ ഒരു സ്വർണ മോതിരം നൽകുമെന്ന് അന്നത്തെ റെവന്യൂ മന്ത്രിയോട് ഉമ്മൻചാണ്ടി പണ്ട് വാഗ്ദാനം ചെയ്തിരുന്നു.ആ സ്വർണ്ണമോതിരം ഇന്ന് നൽകേണ്ടത് മന്ത്രി കെ. രാജനാണ്,” ഫാദർ ജോർജ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News