ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത്; മദ്യ നികുതിയിളവിൽ രൂ​ക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ

മദ്യ നികുതിയിളവിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുതെന്ന് ഓർത്തഡോക്സ് സഭ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ്. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക ലഹരി തേടി പോകില്ല എന്ന വാദം യുക്തി രഹിതമാണെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

also read; അയോധ്യ രാമക്ഷേത്രത്തിൽ മാത്രമല്ല മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും വൻ സാമ്പത്തിക ക്രമക്കേട്; ​ഗുരുതര ആരോപണം

ജനം വൻഭൂരിപക്ഷം നൽകി സർക്കാരിനെ അധികാരത്തിലേറ്റിയിരിക്കുന്നത് ജനങ്ങൾക്ക് നന്മ ചെയ്യാനാണ്. ജനത്തെ ലഹരിയുടെ അടിമയാക്കാനല്ല. സർക്കാരിൽ നിന്ന് ജനക്ഷേമകരമായ നയങ്ങളാണ് സഭയും സമൂഹവും പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞുക്കൊണ്ട് ഓ‍ർത്തഡോക്സ് സഭ തങ്ങളുടെ നിലപാട് വ്യക്തമാക്കി.

മദ്യ നികുതിയിളവിൽ സർക്കാരിനെ വിമർശിച്ച വി എം സുധീരനെ ഓർത്തഡോക്സ് സഭയുടെ പ്രശംസിക്കുകയും ചെയ്തു. സർക്കാരിന് മുന്നിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്ന് ഓർത്തഡോക്സ് സഭയുടെ പ്രസ്താവനയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News