സുന്ദരികൾക്ക് നടുവിൽ വിനീത് ശ്രീനിവാസൻ; ‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘അരവിന്ദൻ്റെ അതിഥികൾ’ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധായകൻ എം മോഹനനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു ജാതി ജാതകം’. ഫെബ്രുവരി 21 ബുധനാഴ്ചയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ച് ചെയ്തത്. നിഖില വിമൽ, കയാദു ലോഹർ, ഗായിക സയനോര ഫിലിപ്പ് എന്നിവരുൾപ്പെടെ ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം വിനീത് ശ്രീനിവാസൻ ഒരു കട്ടിലിൽ ഇരിക്കുന്നതാണ് പോസ്റ്റർ.

ALSO READ: ‘സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല’, ഫിയോക്കിനെതിരെ ‘അമ്മ’, എതിർപ്പ് മലയാള സിനിമകളോടോ അതോ സംഘടനകളോടോ? ഇടവേള ബാബു

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ ‘ഗോദ’യുടെയും വിനീത് ശ്രീനിവാസൻ സംവിധാസനം ചെയ്ത് ധ്യാൻ ശ്രീനിവാസനും ശോഭനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘തിര’യുടെയും തിരക്കഥ ഒരുക്കിയ രാകേഷ് മാന്തോടിയാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത്. മഹാ സുബൈർ ആണ് ചിത്രം നിർമിക്കുന്നത്.

ശ്രീനിവാസൻ, ബാബു ആൻ്റണി, പി പി കുഞ്ഞികൃഷ്ണൻ, അമൽ താഹ, ഷോൺ റോമി, പൂജ മോഹൻരാജ്, വിധു പ്രതാപ്, ശിൽപ കൃഷ്ണകുമാർ, നിർമ്മൽ പാലാഴി, ചലച്ചിത്ര നിർമ്മാതാവ് മൃദുൽ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ALSO READ: 12ാം ദിവസം തന്നെ 50 കോടി ക്ലബിൽ സ്ഥാനം പിടിച്ച് പ്രേമലു; മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ നേട്ടം

വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രാഹകനും രഞ്ജൻ എബ്രഹാമാണ് എഡിറ്ററുമാണ്. ഗുണ ബാലസുബ്രഹ്മണ്യനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഏതാനും മാസങ്ങൾക്കുള്ളിൽ ബിഗ് സ്‌ക്രീനിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News