ഓസ്കർ നോമിനേഷനുകൾ പ്രഖ്യാപിച്ചു; മത്സരിക്കാൻ ‘അനുജ’യും

anuja

2025 ഓസ്കർ നോമിനേഷനുകൾ പ്രഖാപിച്ചു. ഇന്ത്യൻ അമേരിക്കൻ ഷോർട് ഫിലിം ‘അനുജ’ നോമിനേഷനിൽ ഇടം പിടിച്ചിട്ടുണ്ട്. ലൈവ് ആക്ഷൻ ഷോർട് ഫിലിം കാറ്റഗറിയിലേക്കാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ് 13 നോമിനേഷനുകളിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രഥമ പരിഗണന പട്ടികയിൽ ഇടം നേടിയിരുന്ന ബ്ലെസിയുടെ ആടുജീവിതം, കങ്കുവ,‌ ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നിവ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടില്ല.

നോമിനേഷൻ പ്രഖ്യാപന ചടങ്ങ് പുരോഗമിക്കുകയാണ്.അഭിനേതാക്കളായ ബോവൻ യാങ്ങും റേച്ചൽ സെന്നോട്ടും ചേർന്നാണു നാമനിർദേശങ്ങൾ പ്രഖ്യാപിക്കുന്നത്.ജനുവരി 17 നായിരുന്നു നോമിനേഷനുകൾ പ്രഖ്യാപിക്കാൻ മുൻപ് നിശ്ചയിച്ചിരുന്നത്.എന്നാൽ ലോസ് ഏഞ്ചൽസ് കാട്ടുതീയെ തുടർന്ന് ഇത് 19 ലേക്കും പിന്നീട് ഇന്നത്തേക്കും മാറ്റുകയായിരുന്നു. ഓസ്കർ നോമിനേഷനുകൾക്ക് വോട്ട് ചെയ്യാനുള്ള കാലാവധിയും ഇതിനൊപ്പം നീട്ടിയിരുന്നു.2025 മാർച്ച് 2-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് 97-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുക.

ഇതുവരെ പുറത്ത് വന്ന നോമിനേഷനുകൾ

മികച്ച നടൻ

എഡ്രിയൻ ബ്രോഡി ( ദ് ബ്രൂട്ടലിസ്റ്റ്)
തിമോത്തി ഷാലമെ (എ കംപ്ലീറ്റ് അൺനൗൺ)
കോൾമൻ ഡൊമിൻഗൊ (സിങ് സിങ്)
റേൾഫ് ഫൈൻസ് (കോൺക്ലേവ്)
സെബാസ്റ്റ്യൻ സ്റ്റാൻ ( ദ് അപ്രെന്റിസ്)

മികച്ച നടി

സിന്തിയ എറിവോ (വിക്കെഡ്)
കാർല സൊഫിയ ഗസ്കൊണ്‍ (എമിലിയ പെരെസ്)
മൈക്കി മാഡിസൺ (അനോറ)
ഡെമി മോർ (ദ് സബ്സ്റ്റൻസ്)
ഫെർണാണ്ട ടോറെസ് (ഐ ആം സ്റ്റിൽ ഹിയർ)

മികച്ച ചിത്രം

അനോറ
ദ് ബ്രൂട്ടലിസ്റ്റ്
എ കംപ്ലീറ്റ് അൺനൗൺ
കോൺക്ലേവ്
ഡ്യൂൺ പാർട്ട് 2
എമിലിയ പെരെസ്
ഐ ആം സ്റ്റിൽ ഹിയർ
നിക്കെൽ ബോയ്സ്
ദ് സബ്സ്റ്റൻസ്
വിക്കെഡ്

മികച്ച സംവിധാനം

ഷോൺ ബേക്കർ (അനോറ)
ബ്രാഡി കോർബെറ്റ് ( ദ് ബ്രൂട്ടലിസ്റ്റ്)
ജയിംസ് മാൻഗൊൾ‍ഡ് ( എ കംപ്ലീറ്റ് അൺനൗൺ)
ജോക്ക് ഓഡിയാർഡ് (എമിലിയ പെരെസ്)
കോർലി ഫർജാ ( ദ് സബ്സ്റ്റൻസ്)

മികച്ച സഹനടൻ

യൂറ ബൊറിസൊവ് (അനോറ)
കീരൺ കൾക്കിൻ ( എ റിയൽ പെയ്ൻ)
എഡ്‌വാർഡ് നോർട്ടൺ ( എ കംപ്ലീറ്റ് അൺനൗണ്‍)
ഗൈ പിയേഴ്സ് (ദ് ബ്രൂട്ടലിസ്റ്റ്)
ജെറമി സ്ട്രോങ് (ദ് അപ്രെൻഡിസ്)

മികച്ച ഒറിജിനൽ സ്കോർ

ദ് ബ്രൂട്ടലിസ്റ്റ് (ഡാനിയൽ ബ്ലുംബെർഗ്)
കോൺക്ലേവ് (വോൾകെർ ബെർടെൽമാൻ)
എമിലിയെ പെരെസ് (ക്ലെമെന്റ് ഡകോള്‍, കമിലി)
വിക്ക്ഡ്(ജോൺ പവൽ, സ്റ്റീഫെൻ ഷ്വാർട്സ്)
ദ് വൈൽഡ് റോബട്ട് ( ക്രിസ് ബൊവേഴ്സ്)

കോസ്റ്റ്യൂം ഡിസൈൻ

എ കംപ്ലീറ്റ് അൺനൗൺ (അരിയാനെ ഫിലിപ്സ്)
കോൺക്ലേവ് (ലിസി ക്രിസ്റ്റിൽ)
ഗ്ലാഡിയേറ്റർ 2 ( ജാന്റി യേറ്റ്സ്, ഡേവ് ക്രോസ്മാൻ)
നൊസ്ഫെറാറ്റു (ലിൻഡ മുയിർ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News