OTTയിൽ സിനിമകളുടെ പെരുമഴക്കാലം; ആസ്വദിക്കാം ഈ കിടിലൻ സിനിമകൾ

May OTT Release

ബ്ലോക്ക് ബസ്റ്റർ ഹിറ്റായ സിനിമകളെല്ലാം ഒരുമിച്ചെത്തിയിരിക്കുകയാണ് OTTയിൽ‍. തിയേറ്ററിൽ മികച്ച രീതിയിൽ പ്രേക്ഷകപ്രതികരണം നേടിയ മോഹൻലാൽ – തരുൺ മൂർത്തി കൂട്ടിക്കെട്ടിലെത്തിയ തുടരും, നാനിയുടെ ഹിറ്റ് ഫ്രാഞ്ചസിയിലെത്തി ബോക്സോഫീസ് ഹിറ്റായ ഹിറ്റ് 3, സൂര്യയുടെ കാർത്തിക് സുബ്ബരാജ് ചിത്രം റെട്രോ, തമിഴിൽ മികച്ച വിജയം നേടിയ ടൂറിസ്റ്റ് ഫാമിലി എന്ന സിനിമകളാണ് OTT യിലെത്തിയിരിക്കുന്നത്.

തുടരും
ബോക്സോഫീസിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട മോഹൻലാൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. ജിയോ ഹോട്ട് സ്റ്റാറിലൂടെ ചിത്രം മെയ് 30നാണ് എത്തിയിരിക്കുന്നത്. ഏപ്രിൽ 25 ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദർശനം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്.

ഹിറ്റ് 3
തെലുങ്കിലെ ഹിറ്റ് ഫ്രാഞ്ചൈസിലെ മൂന്നാമത്തെ സിനിമയാണ് നാനി പ്രധാന വേഷത്തിലെത്തിയ ഹിറ്റ് 3. നൂറു കോടി ക്ലബിൽ കയറിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡോക്ടർ ശൈലേഷ് കോലാനുവാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം നൂറു കോടി ക്ലബിലെത്തിയ നാനിയുടെ മൂന്നാമത്തെ ചിത്രമാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

റെട്രോ
സൂര്യ പ്രധാനവേഷത്തിലെത്തിയ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് റെട്രോ. സിനിമക്ക് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ജോജുവും ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മെയ് 30 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News