സിനിമാപ്രേമികൾക്ക് സന്തോഷവാർത്ത! ‘പേട്രിയറ്റ’ടക്കം നിരവധി പുത്തൻ സിനിമകൾ ഒടിടിയിൽ എത്തുന്നു

new OTT Releases

സിനിമാ പ്രേമികൾക്ക് ആവേശമായി പുത്തൻ ഒടിടി റിലീസുകൾ. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ അടക്കം നിരവധി പുത്തൻ സിനിമകളാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നത്. ഏതൊക്കെയാണ് ഈ ആഴ്ചയിലെ പുത്തൻ ഒടിടി റിലീസുകളെന്നും സിനിമകൾ എവിടെ, എപ്പോൾ കാണാമെന്നും വിശദമായി അറിയാം.

പേട്രിയറ്റ്

18 വർഷത്തെ നീണ്ട ഇടവേള അവസാനിപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിച്ച സിനിമയായിരുന്നു ‘പേട്രിയറ്റ്’. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 5 മുതൽ സീ5 പ്ലാറ്റ്ഫോമിലൂടെയാണ് പേട്രിയറ്റ് പ്രേക്ഷകരിലേക്ക് എത്തുക. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. ഫഹദ് ഫാസി‌ൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ബോക്സോഫീസിൽ തിളങ്ങിയിരുന്നു.

ദൃഢം

ഷെയ്ൻ നിഗം പൊലീസ് വേഷത്തിലെത്തിയ ദൃഢം ജൂണ്‍ 12 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്‍സ്റ്റാറാണ് ഒടിടി അവകാശം സ്വന്തമാക്കിയത്. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്‍ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്‍ണ പ്രഭ തുടങ്ങിയവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.

കാർമേനി സെൽവം

സമുദ്രക്കനി, ലക്ഷ്മിപ്രിയ ചന്ദ്രമൗലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം ചക്രി സംവിധാനം ചെയ്ത ചിത്രം കാർമേനി സെൽവം ഒടിടിയിലേക്കെത്തി കഴിഞ്ഞു. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. ഗൗതം വാസുദേവ മേനോൻ, അഭിനയ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

സട്രെൻട്ര് മാറുത് വാനിലൈ

ജയ് നായകനായി എത്തിയ ചിത്രം സട്രെൻട്ര് മാറുത് വാനിലൈ ജൂൺ 5 മുതൽ സ്ട്രീമിങ് ആരംഭിക്കും. ആഹാ തമിഴിലൂടെയാണ് സിനിമ എത്തുക. ബാബു വിജയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മീനാക്ഷി ​ഗോവിന്ദരാജൻ, യോ​ഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെയ് 15നാണ് ഈ ചിത്രം തിയറ്ററുകളിലെത്തിയത്.

കെഡി ദി ഡെവിൽ

ധ്രുവ് സർജ നായകനായെത്തിയ സിനിമയാണ് കെഡി ദി ഡെവിൽ. ഏപ്രിൽ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടിയിലേക്ക് എത്തുകയായി. സീ 5 ലൂടെ ജൂൺ 5 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. പ്രേം ആണ് ഈ സിനിമയുടെ സംവിധായകൻ. കെവിഎൻ പ്രൊഡക്ഷൻസ് നിർമിച്ച ഈ സിനിമയിൽ കിച്ച സുദീപ്, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News