കാത്തിരിപ്പ് അവസാനിക്കുന്നു; ഒടിടി ഭരിക്കാന്‍ ടര്‍ബോ ജോസ് എത്തുന്നു!

നീണ്ട കാത്തിരിപ്പിന് അവസാനം! മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റര്‍ ആക്ഷന്‍ ചിത്രം ടര്‍ബോ ഒടിടിയില്‍ ഉടന്‍ എത്തും.

ALSO READ: സുവര്‍ണ ക്ഷേത്രത്തില്‍ യോഗ ചെയ്ത് ഫാഷന്‍ ഡിസൈനര്‍; പിന്നാലെ വധഭീഷണി

ജൂലായ് ആദ്യ ആഴ്ചയില്‍ തന്നെ സോണി ലൈവില്‍ ടര്‍ബോ എത്തും. ബോക്‌സ്ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമേ ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍, ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി.

ALSO READ: ‘നീറ്റില്ല, മണിപ്പൂരില്ല, അഗ്നിവീറില്ല, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ല’, ജനങ്ങളെക്കാണാത്ത നയപ്രഖ്യാപനം: എ എ റഹീം എം പി

വിഷ്ണു ശര്‍മ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ മമ്മൂട്ടി കമ്പനിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News