
ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നും ചാടി ഇറങ്ങിയ യുവതിക്ക് പരിക്ക്. വയനാട് സ്വദേശിയായ കാർത്തികയ്ക്കാണ് (29) പരുക്കേറ്റത്. കോഴിക്കോട് നിന്നും ഒറ്റപ്പാലത്തേക്കുള്ള യാത്രയ്ക്കിടെ ട്രെയിൻ സ്റ്റേഷനിൽ എത്തിയത് അറിയാതെ ഇവർ ഉറങ്ങി പോകുകയായിരുന്നു. ഉടനെ ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീണു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെ 10: 30 നാണ് അപകടം നടക്കുന്നത്. യുവതി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ALSO READ: എം എ ബേബി സിപിഐഎം ജനറല്‍ സെക്രട്ടറിയെന്ന് സൂചന
പ്രസവ വേദനയുണ്ടായിട്ടും ആശുപത്രിയില്‍ എത്തിച്ചില്ല; മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതി
മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. പ്രസവ വേദനയുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനാലാണ് പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഭര്‍ത്താവ് സിറാജുദ്ദീനെതിരായ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് മൊഴിരേഖപ്പെടുത്തിയ ശേഷം കേസെടുത്തു.
മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ ശനിയാഴ്ച്ചയാണ് പെരുമ്പാവൂര്‍ സ്വദേശിനി 35 കാരിയായ അസ്മ പ്രസവിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ അസ്മയെ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
യുവതി മരിച്ചുവെന്ന് മനസിലായതിനെത്തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് ഇയാള്‍ മൃതദേഹവും നവജാത ശിശുവിനെയും ഉള്‍പ്പടെ പെരുമ്പാവൂരില്‍ അസ്മയുടെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഭാര്യയ്ക്ക് ശ്വാസംമുട്ടല്‍ ഉണ്ടെന്ന് പറഞ്ഞാണ് സിറാജുദ്ദീന്‍ ആംബുലന്‍സ് വിളിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രസവ വേദന വന്നിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായെന്നും അതാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നും പോലീസിന് വിവരം ലഭിച്ചു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് അസ്മയുടെ വീട്ടിലെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
യുവതിയുടെ അഞ്ചാമത്തെ പ്രസവമാണിതെന്ന് പോലീസ് പറഞ്ഞു.മൂന്ന് പ്രസവം ആശുപത്രിയില്‍വെച്ചും നാലാമത്തെ പ്രസവം വീട്ടില്‍വെച്ചുമായിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.സിറാജുദ്ദീനെതിരായ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് യുവതിയുടെ മാതൃസഹോദരന്റെ മൊഴിയെടുത്തു.കേസ് മലപ്പുറത്തെ പോലീസിനു കൈമാറുമെന്ന് പെരുമ്പാവൂര്‍ പോലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here