
തിരുവനന്തപുരം: കല്ലമ്പലത്ത് വെച്ച് ഗോവയിൽ നിന്നും മദ്യശേഖരവുമായി എത്തിയ യുവാവ് എക്സൈസിൻ്റെ പിടിയിലായി. ഗോവയിൽ നിന്നും മദ്യശേഖരവുമായി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച് യുവാവ്. അത് അവിടെ നിന്ന് കെ എസ് ആർ ടി സി ബസ്സിൽ കല്ലമ്പലത്ത് എത്തിച്ചപ്പോഴായിരുന്നു യുവാവിനെ എക്സൈസ് പിടികൂടിയത്.
കല്ലമ്പലം ഞാറയിൽകോണം സ്വദേശിയായ കെ കെ നിവാസിൽ നിഷാദ് (45) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
Also Read: 13-കാരൻ ആറ് വയസുകാരിയായ സഹോദരിയെ കൊലപ്പെടുത്തി ; കാരണം അസൂയ; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവിൽ നിന്നും 11 ലിറ്റർ ഗോവൻ നിർമ്മിത മദ്യശേഖരം പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
News Summary: young man who arrived from Goa with a stash of liquor in Kallampalam was caught by excise.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here