“ഹ്യൂഗോ എന്നെ നായ്ക്കളോട് സംസാരിക്കാൻ പഠിപ്പിക്കുന്നു”; ഭാഷ പഠിപ്പിക്കുന്ന നായയുടെ വീഡിയോ വൈറൽ

മൃഗത്തിന്റെ ഭാഷ മനുഷ്യന് അറിയാമോ? ഉത്തരം ഒന്നേയുള്ളൂ അറിയില്ല എന്നുള്ളത്. ഒരു മൃഗത്തിന്‍റെയും ഭാഷ പഠിച്ചെടുക്കാന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ മൃഗങ്ങൾക്ക് മനുഷ്യരുടെ ഭാഷ മനസിലാകും. അതുകൊണ്ടാണ് ഉടമ വിളിക്കുമ്പോൾ വളര്‍ത്തുമൃഗങ്ങള്‍ അനുസരണയോടെ വന്ന് നില്‍ക്കുന്നത്. എന്നാലിപ്പോൾ ഒരു നായ തന്‍റെ യജമാനനെ സ്വന്തം ഭാഷ പഠിപ്പിക്കുന്ന രംഗങ്ങൾആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. hugo_themalamute എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്ക് വെച്ച വിഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്.

also read: ‘ഞങ്ങള്‍ പലസ്‌തീനൊപ്പം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി സിപിഐഎം ബാനര്‍

“ഹ്യൂഗോ എന്നെ നായ്ക്കളോട് സംസാരിക്കാൻ പഠിപ്പിക്കുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. നായുടെ പേര് ഹ്യൂഗോ എന്നാണ്. ഹ്യൂഗോയും അവന്‍റെ ഉടമയും തറയില്‍ ഇരിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. നായയുടെ കുരയ്ക്ക് സമാനമായ രീതിയില്‍ അദ്ദേഹം കുരയ്ക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന് അത് സാധിക്കാതെ വരുമ്പോൾ അങ്ങനെയല്ല ഇങ്ങനെ എന്ന് പറയുന്ന രീതിയില്‍ നായ തന്‍റെ മുന്‍കാലെടുത്ത് യജമാനന്‍റെ തോളില്‍ വയ്ക്കുന്നു. വീണ്ടും കുരച്ച് കാണിക്കുന്നു. എന്നാല്‍ അയാള്‍ അത് വീണ്ടും അനുകരിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ.

also read: ‘ഗ്രന്ഥശാലകൾ വഴി വർഗീയത കടത്തിവിടുന്ന സംഘപരിവാർ നീക്കം ചെറുക്കണം’; മുഖ്യമന്ത്രി

ഉടമയും നായയും തമ്മിലുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും വീഡിയോ കാഴ്ചക്കാരനെ അതിശയിപ്പിക്കുന്നു. നായയുടെ ഈ പരിശീലനത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ ഉടമയയെയും അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. “മുഖഭാവങ്ങൾ പ്രധാനമാണ്. കൂടുതൽ പാഠങ്ങൾക്ക് ശേഷം, ഹ്യൂഗോ ഉടൻ തന്നെ സംസാരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ഒരാള്‍ എഴുതി. “ഹ്യൂഗോ ഒരു മികച്ച അധ്യാപകനാണ്.” എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. “ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ അവൻ തന്‍റെ കൈ നിങ്ങളുടെ തോളില്‍ വച്ചത് ഇഷ്ടപ്പെട്ടു.”എന്നിങ്ങനെ നിരവധി കമന്റുകളായി നിറഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here