
ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസ്. യു ഡി എഫ് സർക്കാരിൻ്റെ മുൻ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാൻ എൽ ഡി എഫിന് സാധിച്ചു എന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വന്ദേമാതരം ആലാപനം. ദേശീയഗീതത്തിന്റെ ബാന്റ് മേളമാണ് വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് മുന്നോടിയായി അവതരിപ്പിച്ചത്. വിവാദ ഭാഗങ്ങള്‍ ഒഴിവാക്കി പൊതുവെ സ്വീകാര്യമായ ആദ്യ ഭാഗം മാത്രമാണ് അവതരിപ്പിച്ചത്.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയുടെ പ്രോട്ടോകോള്‍ പ്രകാരമായിരുന്നു വന്ദേമാതരത്തിന്റെ ആലാപനം. രണ്ട് ഈരടികള്‍ ചൊല്ലുന്നതില്‍ കുഴപ്പമില്ലെന്നും മുഴുവന്‍ ചൊല്ലുന്നത് ആര്‍എസ്എസ് അജന്‍ഡയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അതേസമയം വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ആണ് ഗവര്‍ണര്‍ പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

