വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

Wayanad

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട് സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രതിപക്ഷനേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിയുമായി വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

അതേസമയം  വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശാലമായ യോജിപ്പുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സഹകരിക്കുന്നുണ്ട്.

ഇനിയുള്ള ദൗത്യം കടുപ്പമുള്ളതായിരിക്കും.എല്ലാവരെയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരണം.അത് ദുരിതാശ്വാസനിധിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.ഈ സാഹചര്യത്തില്‍ മറ്റ് വിവാദങ്ങള്‍ പാടില്ലവിഭജനങ്ങള്‍ ഇല്ലാതെ ഒരേ മനസോടെയാണ് ദൗത്യം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ALSO READ:വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ തകര്‍ച്ച നേരിട്ടു, ഇന്ന് വയനാടിന് കൈത്താങ്ങാകുന്നു; മാതൃകയാണ് അഴീക്കല്‍ സ്‌കൂള്‍

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം ദുരന്തഭൂമിക്ക് സമീപത്തുളള വീട്ടിൽ ഒറ്റപ്പെട്ട നിലയിൽ താമസിക്കുകയായിരുന്ന നാല് പേരെ ദൗത്യസംഘം  രക്ഷപ്പെടുത്തി.

രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ വീട്ടിൽ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരാണെയാണ് രക്ഷപ്പെടുത്തിയത്. തിരച്ചിൽ സംഘമാണ് പടവെട്ടിക്കുന്നിലെ വീട്ടിൽ ഇവരെ കണ്ടെത്തിയത്.  ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News