
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പെരുന്നാൾ ദിനത്തിൽ ബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിച്ച് ബോപ്പൂർ നിയോജക മണ്ഡലം സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും നേരിട്ടും അല്ലാതെയും പെരുന്നാൾ ആശംസകൾ നേർന്നു. പകൽ സമയത്ത് കുടുംബസമേതം ചെലവഴിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും, സംഘടനാ പ്രവർത്തകരുമായി ആഘോഷങ്ങലിൽ പങ്കെടുത്തു. മണ്ഡലത്തിലെ സുഹൃത്തുക്കളെയും സാമൂഹ്യപ്രമുഖരെയും നേരിൽ കാണാനും അദ്ദേഹം സമയം കണ്ടെത്തി.
വൈകുന്നേരം മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ചാലിയം ഓഷ്യാനസ് ബീച്ചും, ബേപ്പൂർ മറീന ബീച്ചും സന്ദർശിച്ച് എല്ലാപേർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. ആഘോഷവേളകളിലും ജനങ്ങളുമായി സമ്പർക്കം പുലർത്തുകയും മണ്ഡലത്തിൽ സജ്ജീവമായി പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും ഉദാഹരണമായി മാറുകയാണ് എൽഡിഎഫ് സ്ഥാനാർഥികൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

