
ത്യാഗോജ്വലമായ ഒട്ടേറെ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ വി എസ്, അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവും ആയിരുന്നു. കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിനു വേണ്ടി നടത്തിയ അദ്ദേഹത്തിന്റെ ഇടപെടലുകൾ മായാതെ നിലനിൽക്കും. ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമാണ് സഖാവ് വി എസ് എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദന്റെ അന്ത്യം. എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനത്തിനു ശേഷം വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

