
വികസന പദ്ധതികൾ ബഹിഷ്ക്കരിക്കുന്നവരെ ജനങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വികസനത്തിൽ ആരേയും മാറ്റി നിർത്തുന്ന നിലപാട് സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടിൻ്റെ ദീർഘകാല ആവശ്യമായ മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്
രണ്ട് പതിറ്റാണ്ടിലേറെയായി കോഴിക്കോട് നഗരം ആഗ്രഹിച്ച പദ്ധതിയാണ് യാഥാർത്ഥ്യമാവാൻ പോകുന്നത്. മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. 8.34 കി.മീ ദൂരം വരുന്ന റോഡ് നവീകരിക്കാൻ സർക്കാർ 482 കോടി രൂപയാണ് അനുവദിച്ചത്. സ്ഥലമേറ്റെടുക്കലിന് മാത്രം വേണ്ടി വന്നത് 344.5 കോടി രൂപ. ചടങ്ങ് ബഹിഷ്ക്കരിച്ച് തെറ്റിധാരണ പരത്താൻ ശ്രമിക്കുന്ന UDF നെ മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചു.
മലാപ്പറമ്പ് നിന്ന് വെള്ളിമാടുകുന്നു വരെയുള്ള ഭാഗം ദേശീയപാത 766 ൽ ഉൾപ്പെടുന്നതാണ്. മുത്തങ്ങ വരെ നീളുന്ന ഈ റോഡിൻ്റെ നിർമാണം ദേശീയപാത വിഭാഗത്തിൻ്റെ പരിധിയിലാണ് വരുന്നതാണ്. അതിനാലാണ് മൂന്നു കിലോമീറ്റർ വരുന്ന ഭാഗം റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വന്നതെന്നും മന്ത്രി പറഞ്ഞു. അനുമതി ലഭിച്ചാൽ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് മറച്ചു വെച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും മുഹമ്മദ് റിയാസ് പറഞ്ഞു. പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എംഎൽഎ മുഖ്യാതിഥിയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here