
അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉണ്ടായത് തൊഴിൽ ചട്ടങ്ങളുടെ ലംഘനമാണെന്നും തൊഴിൽ മന്ത്രിയെ കണ്ട് വിഷയം സംസാരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
കോറോ ഹെൽത്തിലെ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിഷേധത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്ക് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ലേബർ കോഡിൻ്റെ പ്രതിഫലനം കഴിഞ്ഞ സർക്കാർ തടഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
also read:കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; കോർപ്പറേറ്റ് സേവയാണ് കേന്ദ്രം നടത്തുന്നതെന്ന് വി കെ സനോജ്
അതേസമയം, ഡിവെഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും രംഗത്തെത്തി.കോർപ്പറേറ്റ് സേവയാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു. ചെറുപ്പക്കാർക്ക് സുരക്ഷിതമായി നാട്ടിൽ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

