ഉലകനായകന് ഒത്ത വില്ലന്‍; മറ്റൊരു റഫറന്‍സില്ല, ബാലാജി ഇനി ഓര്‍മ

തൊണ്ണൂറുകളില്‍ ടെലികാസ്റ്റ് ചെയ്ത ചിത്തി എന്ന സീരിയലിലെ കഥാപാത്രത്തിന്റെ പേരായ ഡാനിയേല്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്ത പി സി ബാലാജി എന്ന ഡാനിയേല്‍ ബാലാജി തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്റെ ഇരിപ്പിടം എന്നന്നേക്കുമായി ഒഴിച്ചിട്ടാണ് വിട പറഞ്ഞിരിക്കുന്നത്. വില്ലന്‍ വേഷങ്ങളിലും നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങളിലും തിളങ്ങിയ അദ്ദേഹം മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടനാണ്. വെറുമൊരു വില്ലനല്ല, വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍, അത്തരം കഥാപാത്രങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലുന്ന അദ്ദേഹം വ്യത്യസ്തനാണെന്ന് തെളിയിക്കുന്നതാണ് ഓരോ ചിത്രങ്ങളിലെയും അഭിനയവും. വേട്ടയാട് വിളയാട് എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം മാത്രം മതി എന്നും ബാലാജിയെ ഓര്‍ക്കാന്‍. ഉലകനായകന് ഒത്ത വില്ലന്‍.

ALSO READ:  ദില്ലി മദ്യനയക്കേസ്; എഎപി മന്ത്രി കൈലാഷ് ഗെലോട്ടിന് ഇഡി നോട്ടീസ്

ധനുഷിന്റെ വടയ് ചെന്നൈ,  വിജയിയുടെ ബിഗില്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയും സിനിമാ പ്രേമികളെ വിസ്മയിപ്പിച്ച ബാലാജിയെ കുറിച്ച് കെആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ എഴുതിയ പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്.

നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ക്ലാസില്‍ റെഫറന്‍സായി പറയുന്നത് വേട്ടയാട് വിളയാട് ചിത്രത്തിലെ ബാലാജിയുടെ കഥാപാത്രത്തെ കുറിച്ചാണെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ALSO READ: ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് 770കിലോ സ്‌ഫോടക വസ്തു കണ്ടെത്തി; പൊലീസ് കേസെടുത്തു

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പോണ്ടിച്ചേരിയില്‍ പഠിക്കുന്ന കാലത്താണ് ബാലാജിയുമായുള്ള പരിചയം. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ക്ലാസ്സില്‍ റെഫറന്‍സ് ആയി പറയാറുള്ളതില്‍ ഒന്ന് ബാലാജിയുടെ വേട്ടയാട് വിളയാട് സിനിമയയിലെ കഥാപാത്രത്തെ കുറിച്ചാണ് ‘. വില്ലന്‍ ‘എന്ന് പൊതുവെ പറയാറുള്ള ഇത്തരം കഥാപാത്രങ്ങളുടെ സ്വഭാവ വിശേഷങ്ങളിലേക്ക് പലപ്പോഴും നടന്മാര്‍ ഇറങ്ങിച്ചെല്ലാറില്ല. പലപ്പോഴും ബാഹ്യമായ ജേഷ്ഠകളും ചലനങ്ങളും പരുക്കന്‍ സ്വഭാവവും പ്രകടിപ്പിക്കാറാണ്‌ പതിവ്. വേട്ടയാട് വിളയാടിലെ കഥാപാത്ര ആവിഷ്‌കാരം നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങളുടെ എക്കാലത്തെയും റെഫറന്‍സ് ആയി ഉപയോഗിക്കതരത്തില്‍ അവിസ്മരണീയമാക്കിയ നടനാണ് ബാലാജി.അദ്ദേഹത്തിന്റെ നാടക പരിചയവും കഥാപാത്രത്തെ സമീപിക്കുന്ന രീതിയും അഭിനയത്തെ കലയായി സമീപിക്കുന്നവര്‍ക്ക് എക്കാലത്തെയും റെഫറന്‍സ് ആണ്.  അകാലത്തില്‍ വിട പറഞ്ഞ സുഹൃത്തുക്കള്‍ക്കൊപ്പം ബാലാജിയും..
വിട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News