
ബിജെപിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബിജെപിക്ക് അതിശക്തമായ സംഘടനാ ശേഷി ഉണ്ടെന്നും ബിജെപി എല്ലാ ഘടകങ്ങളിലും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ ഐക്യത്തെ കുറിച്ച് തനിക്ക് സംശയമുണ്ടെന്നും പി ചിദംബരം പറഞ്ഞു.ദില്ലിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
“പ്രതിപക്ഷസഖ്യം നിലനിൽക്കുമോ എന്ന് ഉറപ്പില്ല. ഒരുമിച്ച് നിൽക്കാൻ ഇനിയും സമയമുണ്ട്. തന്റെ അനുഭവത്തിലും ചരിത്ര വായനയിലും, ബിജെപിയെപ്പോലെ ഇത്ര ശക്തമായി സംഘടിതമായ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിട്ടില്ല. അത് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല.”- അദ്ദേഹം പറഞ്ഞു.
ALSO READ: മിസ് വേൾഡ് മത്സരാർത്ഥികളുടെ കാൽ കഴുകി സ്ത്രീകൾ; വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനം
അതേസമയം ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികൾക്ക് പോലും കോൺഗ്രസിനെ ഭാവിയില്ലെന്ന് അറിയാം എന്ന് ബിജെപി പരിഹസിച്ചു. ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് തോൽവികൾ കോൺഗ്രസിനെ മുറിവേൽപ്പിച്ചു എന്ന ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമായി നിലകൊള്ളാൻ ഇന്ത്യ മുന്നണിക്ക് കഴിഞ്ഞിട്ടും പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഇന്ത്യാസംഖ്യ രാഷ്ട്രീയപ്പാർട്ടികൾക്കെതിരെ മത്സരരംഗത്ത് വന്നതും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യാസഖ്യത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായിട്ടു പോലും കോൺഗ്രസിന്റെ അധികാരമോഹം പ്രതിപക്ഷ ഐക്യത്തെ തകർക്കുന്നു എന്ന ആരോപണം ശക്തമായി ഇരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here