പോസ്റ്ററുകൾ പുഴയിൽ വലിച്ചെറിഞ്ഞു, അനൗൺസർ കിടന്നുറങ്ങി, തന്നെ തോൽപ്പിച്ചത് കോൺ​ഗ്രസ് പ്രവർത്തകരെന്ന് പി കെ ജയലക്ഷ്മി

p k jayalakshmi udf wayanad

യുഡിഎഫ് കൺവെൻഷനിൽ പൊട്ടിത്തെറിച്ച് പി കെ ജയലക്ഷ്മി. തന്നെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് കോൺ​ഗ്രസ് പ്രവർത്തകരാണെന്നും, പോസ്റ്ററുകൾ പുഴയിൽ വലിച്ചെറിഞ്ഞെന്നും, അനൗൺസ്മെൻറ് വണ്ടി മരത്തണലിൽ നിർത്തിയിട്ടു അനൗൺസർ കിടന്നുറങ്ങി എന്നും നിരവധി ആരോപണങ്ങളാണ് പി കെ ജയലക്ഷമി ഉന്നയിച്ചത്. മാനന്തവാടി വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷനിലാണ് ജയലക്ഷ്മി പാർട്ടിക്കെതിരെ പൊട്ടിത്തെറിച്ചത്. വയനാട് ജില്ലാ നേതാക്കളാണ് തന്നെ തോൽപ്പിച്ചതെന്ന ആരോപണമാണ് ജയലക്ഷ്മി ഉന്നയിക്കുന്നത്.

Also read : വടക്കാഞ്ചേരി കോൺഗ്രസിൽ ഭിന്നത; കെ.സി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

മാനന്തവാടിയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും പ്രവർത്തകർ തന്നെ ചതിക്കുകയായിരുന്നു. അത് അന്ന് തനിയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരു വിഭാ​ഗം നേതാക്കൾ തനിയ്ക്കെതിരെ പ്രവർത്തിച്ചു. വീടുകൾ കയറി തനിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. കെട്ടു കണക്കിന് പോസ്റ്റുറുകൾ അവർ പുഴയിൽ വലിച്ചെറിഞ്ഞു. ആ ചതി ഇനി ആവർത്തിക്കരുത്. വയനാട് വെള്ളമുണ്ടയിൽ നടന്ന സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പി കെ ജയലക്ഷ്മി കോൺ​ഗ്രസ് പാർട്ടിക്കുള്ളിലെ ചതി വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News