‘വള്ളംകളി അവധി’ മറുപടിക്ക് ശേഷം മുഖ്യമന്ത്രി സംസാരിച്ചത് എന്നോട്’; ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടി

കുട്ടനാട്ടിലെ അവധി വിവാദത്തിൽ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി സംസാരിച്ചത് തന്നോട് ആണെന്നും അത് കുട്ടനാട്ടിലെ അവധിയുമായി ബന്ധപ്പെട്ടല്ലെന്നും കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു.

വള്ളംകളിയുമായി ബന്ധപ്പെട്ട കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ ചോദ്യവും അതിന് വിഡി സതീശൻ നൽകിയ ഉത്തരവും പിന്നീടുള്ള സംസാരവും വിവാദമായിരുന്നു. വള്ളംകളിയ്ക്ക് അവധി വേണമെന്ന് നിയമസഭയിൽ സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. വിഷയം പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി ആദ്യം നൽകിയ മറുപടി നൽകിയത്. എന്നാൽ ഇതിന് തൊട്ടുപിന്നാലെ തന്നെ പതിഞ്ഞ സ്വരത്തിൽ യാതൊരു കാരണ വശാലും നൽകില്ലെന്ന് വിഡി സതീശൻ മറുപടി പറയുകയായിരുന്നു.

Also Read: ‘എംഎൽഎ എന്ത് ചെയ്തു എന്ന് ചോദിച്ച് രാഷ്ട്രീയം ചികയാൻ ഇറങ്ങിയ അങ്ങയുടെ മനസ് കടുപ്പം തന്നെ’: പത്തനംതിട്ട ഡിസിസി പ്രസിഡൻ്റിനെതിരെ കെയു ജനീഷ് കുമാർ

അതേസമയം, മദ്യ നയം , പിഎംശ്രീ വിഷയങ്ങളിൽ യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകില്ലെന്നും പുതിയ ഖനനം അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News