സിനിമാമേഖലയിലെ പരാതികൾ; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് മാതൃകാപരം: പി കെ ശ്രീമതി ടീച്ചർ

സിനിമാമേഖലയിലെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച തീരുമാനം മാതൃകാപരമെന്ന് പി കെ ശ്രീമതി ടീച്ചർ. പരാതി ലഭിച്ചാൽ എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീപക്ഷത്ത് നിന്നുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. ആരോപണ വിധേയർ ജനപ്രതിനിധി ആയാലും അന്വേഷണം നേരിടണം. ആരോപണ വിധേയരെ സർക്കാർ സംരഷിക്കില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

Also Read: സിനിമാമേലയിലെ ആരോപണങ്ങള്‍: ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രത്യേകസംഘത്തിന് കൈമാറും

അതേസമയം, പ്രത്യേക അന്വേഷണസംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. പ്രധാനപ്പെട്ട എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അന്വേഷണസംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെ ഉൾപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News