ഹരിഹരന്റെ മാത്രം പരാമർശമായി കാണുന്നില്ല, യുഡിഎഫിന്റെ നേതാക്കൾ ഇരുന്ന വേദിയായിരുന്നു അത്‌: പി മോഹനൻ മാസ്റ്റർ

കെ.എസ്. ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി പി മോഹനൻ മാസ്റ്റർ. ഹരിഹരന്റെ മാത്രം പരാമർശമായി കാണുന്നില്ല എന്നും യുഡിഎഫിന്റെ നേതാക്കൾ ഇരുന്ന വേദിയായിരുന്നു അത്‌ എന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.

ALSO READ: പാലക്കാട് ഡിവിഷൻ നിലനിർത്തണം: റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി അബ്ദുറഹിമാൻ

ഇലക്ഷൻ പ്രചരണ കാലത്ത് എവിടുന്നക്കയോ വന്ന ചിലർ വടകര മണ്ഡലത്തിൽ എത്തി വ്യാജ പ്രചരണം നടത്തിയിരുന്നു. എല്ലാവരും അത്‌ തള്ളി കളഞ്ഞതുമാണ്. ആദ്യഘട്ടത്തിൽ വ്യക്തി അധിക്ഷേപമാണ് ഉണ്ടായത്. അത്‌ ഏൽക്കുന്നില്ല എന്ന് കണ്ട് വർഗീയ പ്രചരണം തുടങ്ങി. അതിൽ 8 ഓളം കേസ് ഉണ്ട് എന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.

ALSO READ: റഫറിയുടെ തീരുമാനം ചോദ്യം ചെയ്തു; കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

15 പോളിംഗ് ബൂത്തിൽ മാത്രം ഉള്ള ഒരു പാർട്ടിയാണ് ആർ എം പി.യുഡിഎഫിന്റെ നേതാക്കൾ വരെ വേദിയിലിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു പരാമർശം. ഇത് കേവലം ഖേദം പ്രകടനത്തിൽ ഒതുങ്ങേണ്ടതാണോ ,എന്ത് കൊണ്ട് അവിടെ വെച്ച് ഇടപെട്ടില്ല എന്നും പി മോഹനൻ മാസ്റ്റർ പറഞ്ഞു.

പലസ്തീൻ ഐക്യ വേദിയിലെ ഉമർ ഫൈസിയുടെ നിസ്കാരത്തെ കുറിച്ച് ഹരിഹരൻ പറഞ്ഞ പരാമർശത്തിലും മോഹനൻ മാസ്റ്റർ പ്രതികരിച്ചു. മതപരമായ വിശ്വാസത്തിന്റെ ഭാഗമായ ആചാരത്തെ എത്ര മ്ലേച്ചമായാണ് പ്രയോഗിച്ചത് എന്നും ഒരക്ഷരം യുഡിഫ് നേതാക്കൾ പ്രതികരിച്ചോ എന്നും
മോഹനൻ മാസ്റ്റർ ചോദിച്ചു.ഹരിഹരൻ പ്രസംഗിക്കുമ്പോൾ ആസ്വദിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കൾ.ഉമർ ഫൈസിയെ പോലെ ഉള്ളവരെ അപമാനിച്ചത് പി എം എ സലാം വേദിയിലിരിക്കുമ്പോൾ ആണ് .അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട്‌ ചെയ്ത സംഭവമായിരുന്നു സിപിഎം ന്റെ ഐക്യ ദാർഢ്യ സമ്മേളനം. സംഘ പരിവാർ മനസ്സുള്ളവർ പ്രതിപക്ഷത്ത് ഉണ്ട്.എന്ത് കൊണ്ട് പ്രതിപക്ഷ നേതാവ് നിസ്കരിച്ച സംഭവത്തെ പറ്റി പറഞ്ഞപ്പോൾ തിരുത്തിയില്ല.ഇതൊക്കെ ഫലം വരുന്ന ദിനം അടുത്തതിന്റെ വെപ്രാളമാണ്. ഹരിഹരന്റെ വിഷയം മാപ്പ് പറച്ചിലിൽ അവസാനിക്കില്ലഎന്നും നിയമ നടപടി സ്വീകരിക്കണം എന്നും മോഹനൻ മാസ്റ്റർ ആവശ്യപ്പെട്ടു.സി എച് കണാരന്റെ വിഷയത്തിലും നിയമ നടപടി സ്വീകരിക്കും എന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News